MUNSHI AND (CONDUCTOR) KUTTI : POEM AND POST BY s.salimkumar
മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും മുന്‍ഷി സാര്‍ മുറുക്കുന്നു കളീക്കല്‍ കിഴക്കേതില്‍ മുന്‍ഷിയും ശിഷ്യന്മാരും ഇരിക്കുന്നൊരു ദിനം. കറിയാ (കാര്യസ്ഥനാ) ണനങ്ങാതെല്ലാം കണ്ടും കുറിയോണ്ടിടയ്ക്കിടെ വീശിയും നില കൊണ്ടു. ഉണ്ണിത്താന്‍, പൂതംകര ഗോപിയും, വൃന്ദാവനം ഗോപിയും ജനാര്‍ദ്ദനന്‍ പിള്ളയും സദാ ഹാജര്‍. വരുന്നു മോട്ടോര്‍ സൈക്കിള്‍ (ബി.എസ്.എ അമേരിക്കന്‍) ഭാര്‍ഗവന്‍പിള്ള കെ.എം. ചിരിയും ഡയറിയും. അവരെല്ലാരും ചേര്‍ന്നു വര്‍ത്തമാനത്തില്‍ നേരം നീക്കവേ വരുന്നൊരാള്‍ കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) . ചെക്കറാണിപ്പോള്‍ കുട്ടി പിരിച്ചു വിട്ടു പാവം കുട്ടിയെ മുതലാളി കാരണം സാഭാകോപം. സംഭവം വിവരിച്ചു മുന്‍ഷിയെ കേള്‍പ്പിക്കുന്നു സംഭാരം റെഡിയാക്കി കറിയാ കൊടുക്കുന്നു. ഒരു നാള്‍ ചെക്കര്‍ കുട്ടി ചെക്കിങ്ങ് നടത്തുന്നു.. കറ്റാനത്തെത്തി വണ്ടി കത്തനാര്‍ കയറുന്നു. കത്തനാര്‍ക്കിരിപ്പിടം കിട്ടുന്നു , വെട്ടിക്കോട്ടു പുഞ്ചയ്ക്കു സമീപത്തു നിന്നൊരു യുവതിയാം ഗര്‍ഭിണി കയറുന്നു സീറ്റില്ല സ്ടാന്റിങ്ങാണ് കത്തനാരോട് കുട്ടി പറഞ്ഞു : ദയാവാനാം അച്ച നൊ ന്നെഴുന്നേറ്റു ഗര്‍ഭിണീ സഹോദരി ക്കിരിക്കാനിടം കൊടു ത്താകിലോ പുണ്യം കിട്ടും. ...