Posts

Showing posts with the label bevereges

കേരളം സമ്പൂർണ മദ്യസാക്ഷരതയിലേക്ക് ....! നമ്മുടെ ചിഹ്നം കുപ്പി ! ഓരോ വോട്ടും കുപ്പിക്ക് .. സുഖസുഭിക്ഷമദ്യകേരളം നമ്മുടെ പരമലക്ഷ്യം

എസ് . സലിംകുമാർ  കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന കേരളം  കുറച്ചു കാലം മുമ്പ് മദ്യശാലകൾ ജനങ്ങൾക്കു  (കുടിയസമൂഹത്തിനു) സൗകര്യപ്രദമായി വഴിയരുകിൽ  സ്ഥാപിക്കാൻ സംസ്ഥാനപാതകളെ   നാട്ടു വഴികളായി തരം താഴ്ത്തുന്ന നിലയിലേക്ക് സർക്കാരും തരംതാഴാൻ തീരുമാനിച്ചിരുന്നു . ഏതായാലും അത്രയും തരം  താഴേണ്ട എന്ന് കോടതി പറഞ്ഞത് ഭാഗ്യം. ജനജീവിതത്തെ തരംതാഴ്ത്തുന്ന ഭരണകൂടങ്ങൾ ഇതും  ഇതിലപ്പുറവും ചെയ്യും എന്ന് കോടതിക്ക് തോന്നിയിരിക്കണം. പ്രധാന വഴികൾ ചെറുവഴികളായി ഡീനോട്ടിഫൈ ചെയ്യുമ്പോൾ ഉണ്ടാവാനിടയുള്ള   പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിന്റെ തലയിൽ വെളിച്ചം വീണിട്ടില്ലെന്നു തോന്നുന്നു.   ഒരു വര്ഷം ശരാശരി പന്ത്രണ്ടായിരം കോടി രൂപയുടെ മദ്യം ബീവറെജസ് കോര്പറേഷൻ മാത്രം കേരളത്തിൽ വിൽക്കുന്നു.  മറ്റു സ്രോതസ്സുകളിലൂടെ ലഭിച്ചതുൾപ്പെടെ മലയാളികൾ കുടിച്ചു വറ്റിച്ച മദ്യക്കടലിന്റെ ആഴവും പരപ്പും ഇതിലും എത്രയോ വലുതാണ്. മദ്യക്കച്ചവടം നിർത്തിയാൽ ആപ്പീസ് പൂട്ടുന്ന സർക്കാരുകൾ മാത്രമേ കേരളം ഇതുവരെ ഭ...