Posts

Showing posts with the label KRISHNA PADMAKUMAR

BEST CHILD ARTIST : KRISHNA PADMAKUMAR

Image
മികച്ച ബാലതാരം : കൃഷ്ണ പദ്മകുമാര്‍ എസ്.സലിം കുമാര്‍ കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി' എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്. ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേതു .ജാനകിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് കുട്ടികളാണ്. സംവിധാകനായ എം.ജി.ശശി തന്നെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയ 'ജാനകി' യില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണ പദ്മകുമാര്‍ എന്ന പതിനൊന്നു കാരിയാണ് . 'ജാനകി'ലൂടെ മലയാള സിനിമക്കു മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂരില്‍പരം കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും ടെസ്റ്റുകളില്‍ മുന്നേറി. കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആ...