BEST CHILD ARTIST : KRISHNA PADMAKUMAR
മികച്ച ബാലതാരം : കൃഷ്ണ പദ്മകുമാര്‍
എസ്.സലിം കുമാര്‍
കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി' എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്. ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേതു .ജാനകിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് കുട്ടികളാണ്. സംവിധാകനായ എം.ജി.ശശി തന്നെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയ 'ജാനകി' യില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണ പദ്മകുമാര്‍ എന്ന പതിനൊന്നു കാരിയാണ് .
'ജാനകി'ലൂടെ മലയാള സിനിമക്കു മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂരില്‍പരം കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും ടെസ്റ്റുകളില്‍ മുന്നേറി. കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആയി അഭിനയിക്കാന്‍ കൃഷ്ണയെ തന്നെ സെലക്ട് ചെയ്തു.
കൃഷ്ണക്ക് കരയാന്‍ ഗ്ലിസറിന്‍ വേണ്ട. സ്ക്രിപ്റ്റ് വായിക്കുവാന്‍ കൊടുത്തിരുന്നതിനാല്‍ ഡയലോഗുകള്‍ നന്നായി പഠിക്കുവാനും കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളുവാനും ഉള്ള ഹോം വര്‍ക്കുകള്‍ നന്നായി ചെയ്യാന്‍ കൃഷ്ണക്ക് കഴിഞ്ഞു. 'ആ സീക്വന്‍സ് ഓര്‍ക്കു, മനസ്സിലേക്ക് കൊണ്ടു വരൂ ' എന്ന് സംവിധായകന്‍ പറയുകയേ വേണ്ടു , സംവിധായകന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ കൃഷ്ണയുടെ മുഖത്ത് എത്തുകയായി. കരയുന്ന ഷോട്ടില്‍ ചിലപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞാലും കരച്ചില്‍ നില്‍ക്കില്ല. അപ്പോള്‍ മുഖം പൊത്തി ഇരിക്കും.
കൃഷ്ണ തനിച്ചുള്ള ഷോട്ടുകളില്‍ ഒന്നും തന്നെ അവളുടെ കുഴപ്പം കൊണ്ട് വീണ്ടും ടേക്ക് എടുക്കേണ്ടി വന്നിട്ടില്ല. അതെ സമയം കോമ്പിനേഷന്‍ ഷോട്ടുകളില്‍ മറ്റുള്ളവര്‍ കൃഷ്ണയുടെ ഒപ്പം എത്താതെ വിഷമിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ കുഴപ്പം കൊണ്ടു പലപ്പോഴും റീ ടേക്ക് വേണ്ടി വന്നു. ഇത്ര തന്മയത്വത്തോടെ സീരിയസ് വേഷങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്ന കുട്ടികള്‍ വിരളം ആണെന്ന് ജാനകിയുടെ ഷൂട്ടിംഗ് കണ്ടവര്‍ ഒക്കെ അഭിപ്രായപ്പെടുന്നു.
മലയാള സിനിമയില്‍ ഇത് പോലൊരു കഥാപാത്രം ആദ്യമാണ്. പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉള്ള സിലിക്കണ്‍ മീഡിയയുടെ ശ്രമം അര്‍ത്ഥവത്താണെന്ന് തെളിയിക്കുന്നതാണ് 'ജാനകി'യായി കൃഷ്ണയുടെ സെലക്ഷന്‍. മൂവാറ്റുപുഴ മാറാടിയിലാണ് കൃഷ്ണയുടെ വീട്. മൂവാറ്റുപുഴ സെന്റ് അഗസ്റിന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാംക്ലാസ്സിലാണ് കൃഷ്ണ ഇക്കൊല്ലം. മകളുടെ കലാവാസനയെ ആത്മാര്‍ഥമായി പ്രോത്സതിപ്പിക്കുന്ന അച്ഛനമ്മമാര്‍, കലപ്രവര്തനങ്ങള്‍ക്ക് എല്ലാ പ്രോത്സചനവും നല്‍കുന്ന അധ്യാപകര്‍. പഠിത്തത്തിലും മിടുക്കിയായതിനാല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് കൃഷ്ണ. കൃഷ്ണയുടെ അനുജത്തി കാവേരി.
ജാനകി എന്ന കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളുവാനും തന്റെ അഭിനയ മികവു നന്നായി പ്രകടിപ്പിക്കുവാനും കൃഷ്ണക്ക് കഴിഞ്ഞു എന്ന് സംവിധായകന്‍ എം.ജി.ശശിയും കൃഷ്ണക്കൊപ്പം അഭിനയിച്ച തമ്പി ആന്റണി , ടി.ജി.രവി, പ്രകാശ് ബാരെ , ലീല , ജയചന്ദ്രന്‍ മുതലായവരൊക്കെയും അഭിപ്രായപ്പെടുന്നു . അപാരമായ അഭിനയശേഷി ഉള്ള കൃഷ്ണ യെ കണ്ടെത്തിയതില്‍ സിലിക്കണ്‍ മീഡിയക്ക് അഭിമാനിക്കാം.
എല്‍ കെ ജി മുതല്‍ ന്രിത്തം പഠിച്ചു തുടങ്ങിയ കൃഷ്ണ നാലാം ക്ലാസ്സ് വരെ കിഡ്സ് ഫെസ്ടിവലില്‍ എ ഗ്രേഡ് നേടിയിരുന്നു. ഊന്നു വയസ്സ് മുതല്‍ ആണ് ന്രിത്തം പഠിച്ചു തുടങ്ങിയത്. അമ്മാവന്‍ പി കെ സുരേഷ് ആണ് ഗുരു. 2009 മെയ് 2 നു ആണ് കൃഷ്ണ അരങ്ങേറ്റം നടത്തിയത്. ആഴ്ച തോറും തൊടുപുഴയില്‍ അമ്മാവന്റെ വീട്ടില്‍ പോയി ആണ് ന്രിത്തം അഭ്യസിച്ചത്. ജോക്കര്‍ ആണ് ജാനകി ആദ്യം കണ്ട സിനിമ. മോഹന്‍ലാല്‍ ആണ് ഇഷ്ടനടന്‍.
ഷൂട്ടിങ്ങിന് മഞ്ചേരിയില്‍ എത്താന്‍ അറിയിപ്പ് കിട്ടിയതിന്‍ പ്രകാരം സംവിധായകനും നിര്‍മാതാവുമായി കണ്ടു. സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടി. ജാനകിയുടെ റോള്‍ മനസ്സിലാക്കി . സംവിധായകന്റെ നിര്‍ദ്ദേശം അനുസരിച്ച് ചെരിപ്പും ആഭരണങ്ങളും ഉപയോഗിക്കാതെ ശീലിച്ചു. മഞ്ചേരിയിലും തൃശ്ശൂരിലും ആയിട്ടാണ് ഷൂട്ടിംഗ് നടന്നത്. സ്കൂളില്‍ നിന്ന് 15 ദിവസത്തെ അവധി എടുത്തിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതില്‍ സ്കൂള്‍ അധികൃതരുടെ പ്രോത്സാഹനം കൃഷ്ണക്ക് ഏറെ ആത്മവിശ്വാസം നല്‍കി. പഠനത്തിലും മിടുക്കിയാണ് കൃഷ്ണ. ഷൂട്ടിംഗ് സമയത്ത് പഠനത്തിന്റെ ഭാഗം ആയുള്ള ഗ്രൂപ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല . സബ് ജില്ലാ കലോല്‍സവത്തിനു പങ്കെടുക്കാന്‍ സെലക്ട് ആയെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ കഴിഞ്ഞില്ല.
ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പേടി ഉണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി.
ജാനകിയുടെ സെറ്റില്‍ എത്തിയപ്പോള്‍ സമപ്രായക്കാരായ വേറെയും ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ആകെ നൂറോളം കുട്ടികള്‍ അഭിനയിച്ചതില്‍ പതിനഞ്ചോളം കുട്ടികള്‍ എല്ലായ്പ്പോഴും സെറ്റില്‍ ഉത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.
കൃഷ്ണ പദ്മകുമാര്‍ ഫോണ്‍: 09605678592 .
--
POSTED BY
S.SALIMKUMAR
KURUMPAKARA
Comments
Post a Comment