രാഷ്ട്രീയം :: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടി

 എസ്. സലിംകുമാർ  


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപത്തിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും കൂടാതെ രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ  നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി. മധ്യപ്രദേശ് കാരിയായ വസുന്ധരാ രാജി സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയത് മുതൽ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാക്കളും ഇത്തവണ  റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്ടി. 


കോൺഗ്രസ്സിന് അനുകൂലമാണ് കാറ്റെന്നു ഇലക്ഷൻ പ്രഖ്യാപനം മുതൽ മരുഭൂമിയിൽ ഉണ്ടായ രാഷ്ട്രീയ കാറ്റുകൾ സൂചന  നല്കിത്തുടങ്ങിയിരുന്നു. മുൻ കേന്ദ്ര മന്ത്രിയും രാജപുത്രർക്കിടയിൽ വാൻ സ്വാധീനം ഉള്ള നേതാവുമായ യെശ്വന്ത്‌ സിംഹിന്റെ പുത്രൻ മാനവേന്ദ്ര സിംഹ ബി ജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നത് രാഷ്ട്രീയ കാറ്റിന്റെ ഗതിയെ കൂടുതൽ സ്വാധീനിച്ചു. 

മരുഭൂമിയിലെ മണൽക്കുന്നുകൾ പോലെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളും. ഇന്ന് കുന്നായിരിക്കുടം നാളെ നിരപ്പായിരിക്കും. കോൺഗ്രസ്സും ബിജെപിയും ഇങ്ങനെ മാറി മാറി അധികാരം കൈയാളുന്ന ചരിത്രമാണ് രാജസ്ഥാനുള്ളത്. 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൈറോം സിമ്മ്ഹ ശെഖാവത്ത് ഉപരാഷ്ട്രപതിയാവുന്ന സമയം വരെ രാജസ്ഥാനിൽ ബിജെപിയെ സംയോജിപ്പിച്ചു നിർത്തിയിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് ശേഷം പാർട്ടിയിൽ കുഴപ്പങ്ങൾ മൂർച്ഛിച്ച പ്പോൾ എല്ലാവര്ക്കും സ്വീകാര്യയായ ആളെന്ന നിലയ്ക്കാണ് വസുന്ധര രാജെ സിന്ധ്യ രാജസ്ഥാനിൽ ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കുന്നതും തുടർന്ന് മുഖ്യമന്ത്രിയാവുന്നതും. ബിജെപിയിലെ ജാതി സമീകരണം തകിടം മറിഞ്ഞതാണ് ഇത്തവണത്തെ പരാജയത്തിന് പ്രധാന കാരണം. 

മാനവേന്ദ്രസിംഹിന്റെ കോൺഗ്രസ്സ് പ്രവേശത്തോടെ രാജസ്ഥാനിലെ രജപുത്ര രാഷ്ട്രീയം കോൺഗ്രസ്സിന് കൂടുതൽ അനുകൂലമായി. ഗുർജാരസംവരണം കൈകാര്യം ചെയ്യുന്നതിൽ വസുന്ധര രാജേസിന്ധ്യ പരാജയപ്പെട്ടു. ഗുർജറുകളെയും അവർക്കു സംവരണം വന്നാൽ ഏറ്റവും ആധികൾ സംവരണ നഷ്ടം ഉണ്ടാവുകയും ചെയ്യുന്ന മീനാ സമുദായത്തെയും അനുനയിപ്പിക്കുവാൻ ബിജെപിക്ക് കഴിഞ്ഞില്ല. മീനാ സമുദായത്തിന്റെ എക്കാലത്തെയും വലിയ നേതാവായ കിറോഡിമൽ മീന പുതിയൊരു പാർട്ടി രൂപീകരിച്ചതും ബി ജേപ്പിയുടെ വോട്ടിങ് ശതമാനം കുറയുവാൻ കാരണം ആയി. 

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി വസുന്ധരയ്‌ക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജസ്ഥാനിൽ പാർട്ടിക്ക് വലിയ നഷ്ടം ബി ജേപ്പിക്കുണ്ടാക്കി. വിശ്വഹിന്ദു പരിഷത് പ്രസിഡന്റ് തൊഗാഡിയയുടെ സ്വാധീനവും സംസ്ഥാനത്തു വളരെയുണ്ട്. നരേന്ദ്രമോദി അമിത്ഷാ സഖ്യത്തിന്റെ ഏറ്റവും വലിയ എതിരാളിയായ തൊഗാഡിയായുടെ അനുയായികൾ ബി ജെപിയിലെ ഒരു ഗ്രൂപ്പിന്റെയും കൂടെ നിന്നില്ല. പട്ടികജാതി പട്ടികവർഗ്ഗത്തിന്റെ വോട്ടു ഇത്തവണ ബി ജെപ്പിക്ക് കുറഞ്ഞു. 

കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും മാത്രമല്ല ഗിരിജാവ്യാസും മുഖ്യമന്ത്രി പാടാകാംക്ഷികളായാണ് മത്സരിച്ചത്. ഒരു ഗെഹ്ലോട്-പൈലറ്റ് യുദ്ധം ഉണ്ടായാൽ ഇടയിൽ ചാടി വീണു മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിക്കാം എന്ന് ഗിരിവയസ്സിനു ഒരു സാധ്യത ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഗെഹ്ലോട്ടിനും പൈലറ്റിനും ഉള്ളത്ര ഗ്രൂപ്പ് ബലം അവർക്കില്ല.  മേവാഡ്  മേഖലയിൽ സി പി ജോഷി ശ്കതനാണ്. പീസീസീ പ്രസിഡന്റും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്ന അദ്ദേഹവും കോൺഗ്രസ്സിലെ പ്രബലൻ  ആണ്. 
കഴിഞ്ഞതിനു മുമ്പിലത്തെ തെരെഞ്ഞെടുപ്പിൽ നാഥദ്വാര മണ്ഡലത്തിൽ ഒറ്റ വോട്ടിനു തോറ്റ സീപ്പീ ജോഷി ഇത്തവണ അതെ സീറ്റിൽ നിന്ന് നവിജയിച്ചു. 

--

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം