എസ് .സലിംകുമാർ ഷെഫീഖ് പുനത്തിൽ ആസ്വാദനകർക്കു വ്യത്യസ്തമായ സൗന്ദര്യാനുഭൂതി പകർന്നു നൽകുന്ന ചിത്രങ്ങളും സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും സൃഷ്ട്ടിക്കുന്ന വിനീതനായ ഒരു തികഞ്ഞ കലാകാരൻ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ബാംഗ്ലൂരിലെ കലാരംഗത്തു നിറസാന്നിധ്യമാണ് ഷെഫീഖ് പുനത്തിൽ. ബാംഗ്ലൂരിലും കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് കലാകൃതികൾ ഈ കോഴിക്കോട്ടുകാരന്റേതായിട്ടുണ്ട് . ബാംഗ്ലൂരിലെ കോർപ്പറേറ്റ് സൗധങ്ങളിലും അപ്പാർട്ട് മെന്റ് സമുച്ചയങ്ങളിലും മറ്റിടങ്ങളിലുമായി ഷെഫീഖ് പുനത്തിൽ തീർത്ത സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും ഈ കലാകാരന്റെ പ്രതിഭയുടെ അടയാളങ്ങളായി നില കൊള്ളുന്നു. സിറാമിക് ഓടുകൾ പൊട്ടിച്ചും മുറിച്ചും കഷണങ്ങൾ ആക്കി അവ കൊണ്ട് തനതായ ശൈലിയിൽ ഷഫീഖ് തീർക്കുന്ന കലാവിസ്മയങ്ങൾ മാത്രം മതി ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയുടെ സമ്പന്നത മനസ്സിലാക്കുവാൻ. പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഷഫീഖ് എന്ന ജീനിയസ്സിന്റെ കലാസപര്യ. എണ്ണച്ചായത്തിലും ജലച്ചായത്തിലും ഉള്ള നൂറു കണക്കിന് ചിത്രങ്ങൾ, പെൻസിൽ-പേന...
Comments
Post a Comment