ശ്രീനാരായണദര്‍ശനത്തിന്റെ പ്രസക്തി ഏറി വരുകയാണെന്ന് നാം പറയുമ്പോള്‍ വാസ്തവത്തില്‍ ഗുരുദര്‍ശനം നടപ്പാക്കുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നാണ് അര്‍ഥം. അതിനാല്‍ ഗുരുദര്‍ശത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയാണ് വേണ്ടത്. അപ്പോഴാഹാനു ഗുരുദര്‍ശനത്തിന്റെ മൂല്യം കൂടുന്നത്. കാരണം ഗുരു ദര്‍ശനം നടപ്പായിക്കഴിഞ്ഞാല്‍ അതിന് പ്രസക്തി ഇല്ലല്ലോ. സമൂഹത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്ന ഒരു ദര്‍ശന പദ്ധതിയാണ് ശ്രീ നാരായണഗുരു മുന്നോട്ടു വച്ചത്. അവിദ്യയുടെ ഫലമായി ജനസമൂഹം ജാതി തിരിഞ്ഞും മതം തിരിഞ്ഞും മറ്റുപല പേരിലും രാഷ്ട്രീയമായും ഒക്കെ വിദ്വേഷം പുലര്ത്തുന്നിടത്തൊക്കെ ശ്രീനാരായണദര്‍ശനം ഇട പെടുന്നു. ഏകാലോകത്തിന്റേയും വിശ്വ പൌരത്വതിന്റെയും സന്ദേശം നൂറ്റാണ്ടുകളിലൂടെ - വേദങ്ങള്‍ മുതല്‍ ഇങ്ങോട്ട് ആധുനിക സാഹിത്യവും കലകളും വരെ (ഏകലോക സംസ്കാരത്തിനായി) നില കൊള്ളുമ്പോഴും മനുഷ്യ സമൂഹം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പരസ്പരം പൊരുതുന്നു. ബോധ നവീകരണം എന്ന വഴിക്കാണ് മഹാഗുരുക്കന്മാര്‍ പുരാതനകാലം മുതല്‍ സ്നേഹത്തോടെ ജീവിക്കുവാന്‍ ജനങ്ങളെ പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം വിദ്യയില്‍ ഉറച്ചത...