എസ്. സലിംകുമാർ ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. എയിഡ്സ്, നിയമപരവും അല്ലാതാത്തതുമായ മയക്കുമരുന്നുകൾ, റോഡപകടങ്ങൾ, കൊലപാതകം, ആത്ഹമഹത്യ ഇവമൂലം ഉണ്ടാകുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ ഓരോ വർഷവും പുകയില ഉപയോഗം കൊണ്ട് ഉണ്ടാകുന്നു. ഇന്ത്യയിൽ 14 . 3 ശതമാനം പുരുഷന്മാരും 4 .7 ശതമാനം സ്ത്രീകളും മരിക്കുന്നതു പുകയില ഉപയോഗം കൊണ്ടാണ്. രാജ്യത്തെ പ്രായപൂർത്തിയായ 28 . 6 ശതമാനം (26 .7 കോടി ) ആളുകളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും രാജ്യവ്യാപകമായി പുകയില നിരോധനം ഉണ്ടെങ്കിലും പ്രായപൂർത്തിയായ 39 ശതമാനം ആളുകളും സ്വന്തം വീട്ടിൽത്തന്നെ പരോക്ഷമായ പുകവലി (സെക്കന്റ് ഹാൻഡ് സ്മോക്കിങ്) ക്കു വിധേയർ ആണ്. ജോലിസ്ഥലങ്ങളിൽ ഇത് 33 ശതമാനം ആണ്. ഇന്ത്യൻ യുവാക്കളിൽ പതിനഞ്ചു ശതമാനവും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പുകയില ഉത്പന്നങ്ങൾ ( സിഗരറ്റ്, ബീഡി, തമ്പാക്ക് മുതലായവ ) ഉപയോഗിക്കുന്നവരാണ്. പെൺകുട്ടികളും ഈ രംഗത്തു പിന്നിലല...
Comments
Post a Comment