Posts

Showing posts from February, 2019

ഓപ്പറേഷൻ താമര വീണ്ടും: ലക്‌ഷ്യം പത്ത് കോൺഗ്രസ്സ് എംഎൽ എ മാർ.

എസ് . സലിംകുമാർ  പത്ത് കോൺഗസ് എം എൽ എ മാറി ചാക്കിലാകുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ താമര അടുത്ത ഘട്ടം ബി ജെ പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എട്ടു മാസത്തിനിസ്വാ മൂന്നു പ്രാവശ്യം പരാജയപ്പെട്ട   ഓപ്പറേഷൻ താമര  ഇതുവരെ ഭാഗികമായി മാത്രമേ വിജയം വരിച്ചുള്ളു. കോൺഗ്രസ്സിലെ കുഴപ്പങ്ങൾ മൂർച്‌ഛിപ്പിക്കുവാൻ ഓപ്പറേഷൻ താമരയ്ക്കു കഴിഞ്ഞു. ബിജെപിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കൊണ്ഗ്രെസ്സ് എല്ലാ തന്ത്ര ങ്ങളും പയറ്റിയെങ്കിലും   സഖ്യകക്ഷികൾ പിടിച്ചു നിന്നു. പക്ഷെ കോൺഗ്രസ്സിലെ കുഴപ്പങ്ങൾ ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിൽ നിന്ന് പത്തു എം എൽ എ മാരെ അടര്തിയെടുത്താൽ ഭരണം പിടിച്ചെടുക്കണമെന്ന് യെഡിയൂരപ്പ കരുതുന്നു. കോൺഗ്രസ്സിലെ അസംതൃപ്തിയും തൊഴുത്തിക്കുത്തും രാഷ്ട്രീയമായി ഉപയോഗിക്കുവാൻ ബി ജെ പിക്ക് തടസ്സങ്ങൾ ഏറെയുണ്ട്. ബി ജെ പിയിലും ആഭ്യന്തരപ്രശ്നങ്ങൾ ഒരുപാടുണ്ട്. യെഡിയൂരപ്പയുടെ ഏകാധിപത്യത്തെ വകവെച്ചു കൊടുക്കുവാൻ മറ്റു നേതാക്കൾ തയ്യാറല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജനത്തെ സംബന്ധിച്ച തർക്കങ്ങൾ.  കോൺഗ്ര...