ഓപ്പറേഷൻ താമര വീണ്ടും: ലക്‌ഷ്യം പത്ത് കോൺഗ്രസ്സ് എംഎൽ എ മാർ.
എസ് . സലിംകുമാർ
പത്ത് കോൺഗസ് എം എൽ എ മാറി ചാക്കിലാകുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ താമര അടുത്ത ഘട്ടം ബി ജെ പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എട്ടു മാസത്തിനിസ്വാ മൂന്നു പ്രാവശ്യം പരാജയപ്പെട്ട ഓപ്പറേഷൻ താമര ഇതുവരെ ഭാഗികമായി മാത്രമേ വിജയം വരിച്ചുള്ളു. കോൺഗ്രസ്സിലെ കുഴപ്പങ്ങൾ മൂർച്‌ഛിപ്പിക്കുവാൻ ഓപ്പറേഷൻ താമരയ്ക്കു കഴിഞ്ഞു. ബിജെപിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കൊണ്ഗ്രെസ്സ് എല്ലാ തന്ത്ര ങ്ങളും പയറ്റിയെങ്കിലും സഖ്യകക്ഷികൾ പിടിച്ചു നിന്നു. പക്ഷെ കോൺഗ്രസ്സിലെ കുഴപ്പങ്ങൾ ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിൽ നിന്ന് പത്തു എം എൽ എ മാരെ അടര്തിയെടുത്താൽ ഭരണം പിടിച്ചെടുക്കണമെന്ന് യെഡിയൂരപ്പ കരുതുന്നു. കോൺഗ്രസ്സിലെ അസംതൃപ്തിയും തൊഴുത്തിക്കുത്തും രാഷ്ട്രീയമായി ഉപയോഗിക്കുവാൻ ബി ജെ പിക്ക് തടസ്സങ്ങൾ ഏറെയുണ്ട്. ബി ജെ പിയിലും ആഭ്യന്തരപ്രശ്നങ്ങൾ ഒരുപാടുണ്ട്. യെഡിയൂരപ്പയുടെ ഏകാധിപത്യത്തെ വകവെച്ചു കൊടുക്കുവാൻ മറ്റു നേതാക്കൾ തയ്യാറല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജനത്തെ സംബന്ധിച്ച തർക്കങ്ങൾ.
കോൺഗ്രസ്സിൽ നല്ലൊരു വിഭാഗം കുമാരസ്വാമിയെ നേതാവായി കരുതാൻ കൂട്ടാക്കുന്നില്ല. സിദ്ധരാമയ്യ ആണ് തങ്ങളുടെ നേതാവെന്നും അദ്ദേഹത്തെയാണ് തങ്ങൾ മുഖ്യമന്ത്രിയായി കണക്കാക്കുന്നതെന്നും കോൺഗ്രസ്സ് എം എൽ ഇ മാർ പ്രസ്താവിച്ചു എന്ന് മാത്രമല്ല കുമാര സ്വാമിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ള പ്രസ്താവനകൾ നടത്തുകയും പി സി സി പ്രസിഡന്റ് ദിനേഷ് ഗുണ്ട് റാവു ഇടപെട്ടു ചില നേതാക്കളോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെത്തി തുടരാൻ താല്പര്യമില്ലെന്നും കോൺഗ്രസ്സിന്റെ നിലപാടും പ്രവർത്തനരീതിയും ഇത്തരത്തിൽ ആണെങ്കിൽ താൻ രാജി വയ്ക്കുമെന്നും മൂന്നു ദിവസത്തിനിടെ കുമാരസ്വാമി രണ്ടു പ്രാവശ്യം ഭീഷണി മുഴക്കിയിട്ടു ണ്ട്.
കഴിഞ്ഞ മാസം എട്ടു എം എൽ എമാരെ അടര്തിയെടുക്കാൻ പദ്ധതിയിട്ട ബി ജെ പിയുടെ പരോക്ഷമായ പിന്തുണയോടെയാണ് രമേശ് ജർകിഹോളി കോൺഗ്രസ്സിൽകുഴപ്പമുണ്ടാക്കിയത് . കർണാടക കോൺഗ്രസ്സിലെ നേതാക്കൾക്കിടയിലും അണികൾക്കിടയിലും എല്ലാവര്ക്കും തൃപ്തികരമായ രീതിയിൽമന്ത്രിസഭാ വികസനം സാധ്യമാകാഞ്ഞതിനാലും കർണാടകം കോൺഗ്രസ്സിൽ കുഴപ്പങ്ങൾ വർദ്ധിക്കുകയും ചെയ്തു.
എട്ടു മാസം മുമ്പ് രൂപീകരിച്ച സഖ്യ കക്ഷി സർക്കാരിൽ മന്ത്രിസഭാരൂപീകരണം, വികസനം ഇവ സംബന്ധിച്ച പ്രശ്നങ്ങൾ ഇത് വരെ പരിഹരിക്കാൻ കഴിയാതിരുന്നത് കോൺഗ്രസ്സിൽ ആഭ്യന്തപ്രശ്നങ്ങൾ, പ്രധാനമായും അധികാരമോഹികളുടെ സ്വാർത്ഥ രാഷ്ട്രീയമ കൊണ്ടാന്നെന്നു വ്യക്തമാണ്. അപ്പോഴാണ് പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസ്സിൽ കൂടുതൽ കീറാമുട്ടികൾ സൃഷ്ടിക്കുന്നത്. സീറ്റുകളുടെ ഇന്നത്തെ സംബന്ധിച്ച് കോൺഗ്രസ്സും ജനതാദൾ എസ്സും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ്സിൽ ടിക്കറ്റ് കിട്ടാനുള്ള മത്സരം ഇപ്പോഴേ യുദ്ധമുഖങ്ങൾ തീർത്തു കഴിഞ്ഞു.
കർണാടകത്തിൽ കോൺഗ്രസ്സിൽ കേന്ദ്ര പ്രതിനിധിയായ കെ സി വേണുഗോപാലിന്റെ തീരുമാനങ്ങളോടും കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ട്. സിദ്ധരാമയ്യ, ജി.പരമേശ്വര, മല്ലികാര്ജുനൻ ഖാർഗെ എന്നിവരുടെ ഗ്രൂപ്പുകൾ ആണ് പ്രധാനമായും കോൺഗ്രസ്സിന്റെ കളത്തിൽ ഉള്ളത്. ഇവരിൽ സിദ്ധ രാമയ്യയോട് ജനതാ ഡാൽ സിനിനു കടുത്ത എതിർപ്പുണ്ട്. പഴയ ദേവഗൗഡ ക്യാമ്പിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ സിദ്ധാരാമയ്യയും ഗൗഡ കുടുംബവും തമ്മിൽ കടുത്ത രാഷ്ട്രീയ യുദ്ധങ്ങൾ നടന്നിട്ടുണ്ട്.
കര്ണാടകകൊണ്ഗ്രസ്സിൽ ഇപ്പോഴും തൻ തന്നെയാണ് ശക്തൻ എന്ന് സിദ്ധരാമയ്യ തെളിയിക്കുകയാണ്. അത് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് സ്വാഭാവികമായും രസിക്കുന്നില്ല. ജി പരമേശ്വരയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മുഖ്യമന്ത്രിപദസ്വപ്നത്തിനു പ് രധാന തടസ്സം സിദ്ധരാമയ്യ തന്നെയാണ്.
2006 നും 2015 നും ഇടയ്ക്കു ഹോസ് പേ ട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളായിരുന്നു ഗണേഷ്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് കാരൻ ആയ ഗണേഷിനെതിരെ തെരുവ് ഗുണ്ടായിസത്തിനു നിരവധി തവണ ബെല്ലാരി പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്റെ കാര്യനിർവഹണത്തിനു തടസ്സം വരുത്തിയതുൾപ്പെടെ കേസുകൾ ബെല്ലാരി ജില്ലയിലെ കംപ്ലി മണ്ഡലത്തിൽ നിന്നുള്ള ഇയാൾക്കെതിരെ യുണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 323 (പരിക്കേൽപ്പിക്കൽ), 307 (വധശ്രമം) എന്നീ വകുപ്പുകൾ പ്രകാരമായാണ് റിസോർട്ട് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്.
ഫെബ്രുവരി ആറിന് നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കുമാരസ്വാമിമന്ത്രിസഭയെ വീഴ്ത്താനുള്ള തന്ത്രങ്ങൾ ആണ് ബി ജെ പി പയറ്റിക്കൊണ്ടിരിക്കുന്നത്. അതെ സമയം ബിജെ പിയിൽനിന്നു ക്പൺഗ്രസ്സ് എം എൽ എ മാരെ രക്ഷിക്കാൻ വേണ്ടി റിസോർട്ടിൽ താമസിപ്പിച്ചതിനെ തുടർന്നുണ്ടായ അടിപിടിയുടെ മാനക്കേടിൽ നിന്നുംകര കയറാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല.
Comments
Post a Comment