രാഷ്ട്രീയം :: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടി
എസ്. സലിംകുമാർ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപത്തിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും കൂടാതെ രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി. മധ്യപ്രദേശ് കാരിയായ വസുന്ധരാ രാജി സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയത് മുതൽ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാക്കളും ഇത്തവണ റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്ടി. കോൺഗ്രസ്സിന് അനുകൂലമാണ് കാറ്റെന്നു ഇലക്...