'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്
'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല് ............ വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്‌ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന ആർക്കും പേടി തോന്നുന്ന രൂപം. പക്ഷെ അകമേ കുട്ടികളുടെ നൈർമല്യം. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ഏറെയൊന്നും ചെയ്തിട്ടില്ല. പക് ഷെ ഉള്ള കൃതികൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. തകഴിശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവൽ 'കയർ' കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായർ ആണ്. തകഴിയും ശ്രീകണ്ഠൻ നായരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് സ്വന്തം അമ്മയായിരുന്നു. 'അമ്മ മരിച്ചതിനു ശേഷം അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ 'എന്റെ 'അമ്മ' എന്ന പേരിൽ പുസ്തകം ആക്കുവാൻ അദ്ദേഹം തീരുമാനിച്ചു. കയ്യെഴുത്തു പ്രതി പൂർത്തിയായി. അവതാരിക എഴുതുന്നത് ആരാണെന...