Posts

Showing posts from December, 2019

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

Image
   പി ടി  ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട്   ഈ ഡിസംബർ 30ന്  22 വർഷം  തികയുന്നു  'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം   1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു    മുമ്പുതന്നെ  തെരെഞ്ഞെടുപ്പിലൂടെ  അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ്  ഭരണാധികാരി അദ്ദേഹം ആയിരുന്നു.  കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം  മുമ്പ്   1954 ൽ നടന്ന മലബാർ ഡിസ്ട്രിക്‌ട് ബോർഡ്  തെരെഞ്ഞെടുപ്പിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി   ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും  പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും  ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും  ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ   മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി  ഭരണം നന്നായി മുന്നോട്ടു  കൊണ്ടുപോകാൻ പി ടി ബിക്കു ...