Posts

Showing posts from April, 2011

KURUMPAKARA UDAYONMUTTAM

കുറുമ്പകര ഉടയോന്മുറ്റം കുറുമ്പകര ഉടയോന്മുറ്റം എന്റെ ബാല്യവുമായി ഇഴുകിച്ചേര്‍ന്ന സ്ഥലം ആണ്. ഉടയോന്‍ മുറ്റത്തു മലനടയിലെ ഉത്സവത്തിനു കെട്ടുകാഴ്ച കണ്ടതാണ് ഉടയോന്‍ മുറ്റത്തെ പറ്റിയുള്ള ആദ്യത്തെ ഓര്‍മ. തിരുവങ്ങാട്ട് ആല്‍ നില്‍ക്കുന്നിടത്ത് ( ആ ആല്‍ എന്നേ വെട്ടി മാറ്റി) വരെ വന്നിട്ട് കെട്ടു കാഴ്ച ഉടയോന്‍ മുറ്റത്തേക്ക്‌ തിരികെ പോവുകയായിരുന്നു പതിവ്. അഞ്ചാം ക്ലാസ്സില്‍ കുറുമ്പകര യു പി എസ്സില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ഉടയോന്മുറ്റം കൂടുതല്‍ പരിചയം ആവുന്നത്. ലൈബ്രറി ആയിരുന്നു പ്രധാന ആകര്‍ഷണം. തിരുമാന്ഗഡ് വഴി നടന്നു ഉടയോന്‍ മുറ്റം വഴി പച്ചയും കടന്നു സ്കൂള്‍ വരെ എത്തുന്നത് വരെയുള്ള നടത്ത സംഭവ ബഹുലമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ അംഗമായി. പള്ളിക്കൂടം വിട്ടു വരുമ്പോള്‍ ലൈബ്രറി തുറന്നിട്ടുണ്ടാവില്ല. അത് കൊണ്ട് വീട്ടില്‍ പോയിട്ട് തിരികെ വരും പുസ്തകം എടുക്കുവാന്‍. അന്ന് ഡിറ്റക്ടിവ് നോവലുകള്‍ ആയിരുന്നു ഹരം. ആദ്യം ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ വീരകേസരി, വീരഭദ്രന്‍ എന്നീ അക്കാലത്തെ പ്രശസ്തമായ ഡിറ്റക്ടിവ് നോവലുകള്‍ അയിരുന്നു. പിന്നെ പ്പിന്നെ വര്‍ഷങ്ങളോളം, എന്നും വൈകുന്നേരം