Posts

Showing posts from 2019

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

Image
   പി ടി  ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട്   ഈ ഡിസംബർ 30ന്  22 വർഷം  തികയുന്നു  'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം   1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു    മുമ്പുതന്നെ  തെരെഞ്ഞെടുപ്പിലൂടെ  അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ്  ഭരണാധികാരി അദ്ദേഹം ആയിരുന്നു.  കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം  മുമ്പ്   1954 ൽ നടന്ന മലബാർ ഡിസ്ട്രിക്‌ട് ബോർഡ്  തെരെഞ്ഞെടുപ്പിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി   ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും  പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും  ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും  ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ   മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി  ഭരണം നന്നായി മുന്നോട്ടു  കൊണ്ടുപോകാൻ പി ടി ബിക്കു കഴിഞ്ഞു. 'ഭരണ -  പ്രതിപക്ഷസഹകരണം ശക്തിപ്പെടുത്തുകയാണ് ഭാസ്കരപ്പണിക്കരെ ആദരിക്കാനുള്ള ഇന്നത്തെ മാർഗം എന്നു  ഞാൻ  കരുതുന്നു' എന്ന്  ഈ എം എസ് നമ്പൂതിരിപ്പാട്  ഒരു അനുസ്മരണത്തിൽ   പ്രസ്താ

'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്

'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല് ............ വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്‌ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന ആർക്കും പേടി തോന്നുന്ന രൂപം. പക്ഷെ അകമേ കുട്ടികളുടെ നൈർമല്യം. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ഏറെയൊന്നും ചെയ്തിട്ടില്ല. പക് ഷെ ഉള്ള കൃതികൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. തകഴിശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവൽ 'കയർ' കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായർ ആണ്. തകഴിയും ശ്രീകണ്ഠൻ നായരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് സ്വന്തം അമ്മയായിരുന്നു. 'അമ്മ മരിച്ചതിനു ശേഷം അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ 'എന്റെ 'അമ്മ' എന്ന പേരിൽ പുസ്തകം ആക്കുവാൻ അദ്ദേഹം തീരുമാനിച്ചു. കയ്യെഴുത്തു പ്രതി പൂർത്തിയായി. അവതാരിക എഴുതുന്നത് ആരാണെന

Kova|am Thiruvananthapuram

Image

പമ്പരക്കച്ചവടക്കാരൻ

Image

കാഞ്ചനമാല

Image

ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ് നഷ്ടപ്പെടുകയും ഇടതു കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ സ്വബോധം നഷ്ടപ്പെടുകയും ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു

Image
പത്തനംതിട്ട ജില്ലയിലെ  ഏനാദിമംഗലം കുറുമ്പകര  പട്ടാറയിൽ  വച്ച് 2019  മാർച്ച് 4 നു ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ്  നഷ്ടപ്പെടുകയും  ഇടതു  കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ  സ്വബോധം നഷ്ടപ്പെടുകയും   ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു   നാല് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ ആണ്.  അമ്മയെ  അസഭ്യം പപറയുകയും  വീടിനു കല്ലെറിയുകയും ചെയ്ത  മഹേഷ് എന്നയാൾക്കെതിരെ പോലീസിൽ കേസ് കൊടുത്തതിന്റെ  വൈരാഗ്യം മൂലമാണ്   സാനു ബാബുവിനെ സ്‌കൂട്ടറിൽ പോകുമ്പോൾ അടിച്ചു നിലത്തിട്ടു    അടിച്ചും വെട്ടിയും  ഗുരുതരമായി പരിക്കേൽപ്പിച്ചത്.   നിയമം അനുസരിച്ച ഒരു സാധാരണക്കാരന് അതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ദുര്യോഗം !!.   ഡ്യൂട്ടി സമയത്തു നടന്നതല്ലാത്തതിനാലും അപകടമോ രോഗമോ അല്ലാത്തതിനാ ലുമാണ്  ആശുപത്രിബില്ലടയ്ക്കാൻ ചികിത്സാസഹായത്തിനായി കെ എസ് ആർ ടി സി    ഉൾപ്പെടെ യുള്ള  സർക്കാർ സംവിധാനത്തിന്   കഴിയാത്തതെന്നും മനുഷ്വത്തപരമായ പരിഗണന കിട്ടാത്തതെന്നുമുള്ളത് ആശങ്കാജനകമാണ്.  സാനു ബാബുവിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്

ഓപ്പറേഷൻ താമര വീണ്ടും: ലക്‌ഷ്യം പത്ത് കോൺഗ്രസ്സ് എംഎൽ എ മാർ.

എസ് . സലിംകുമാർ  പത്ത് കോൺഗസ് എം എൽ എ മാറി ചാക്കിലാകുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ താമര അടുത്ത ഘട്ടം ബി ജെ പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എട്ടു മാസത്തിനിസ്വാ മൂന്നു പ്രാവശ്യം പരാജയപ്പെട്ട   ഓപ്പറേഷൻ താമര  ഇതുവരെ ഭാഗികമായി മാത്രമേ വിജയം വരിച്ചുള്ളു. കോൺഗ്രസ്സിലെ കുഴപ്പങ്ങൾ മൂർച്‌ഛിപ്പിക്കുവാൻ ഓപ്പറേഷൻ താമരയ്ക്കു കഴിഞ്ഞു. ബിജെപിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കൊണ്ഗ്രെസ്സ് എല്ലാ തന്ത്ര ങ്ങളും പയറ്റിയെങ്കിലും   സഖ്യകക്ഷികൾ പിടിച്ചു നിന്നു. പക്ഷെ കോൺഗ്രസ്സിലെ കുഴപ്പങ്ങൾ ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിൽ നിന്ന് പത്തു എം എൽ എ മാരെ അടര്തിയെടുത്താൽ ഭരണം പിടിച്ചെടുക്കണമെന്ന് യെഡിയൂരപ്പ കരുതുന്നു. കോൺഗ്രസ്സിലെ അസംതൃപ്തിയും തൊഴുത്തിക്കുത്തും രാഷ്ട്രീയമായി ഉപയോഗിക്കുവാൻ ബി ജെ പിക്ക് തടസ്സങ്ങൾ ഏറെയുണ്ട്. ബി ജെ പിയിലും ആഭ്യന്തരപ്രശ്നങ്ങൾ ഒരുപാടുണ്ട്. യെഡിയൂരപ്പയുടെ ഏകാധിപത്യത്തെ വകവെച്ചു കൊടുക്കുവാൻ മറ്റു നേതാക്കൾ തയ്യാറല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജനത്തെ സംബന്ധിച്ച തർക്കങ്ങൾ.  കോൺഗ്രസ്സിൽ നല്ലൊരു വിഭാഗം കുമാരസ്വാമിയെ

കർണാടക കോൺഗ്രസ് : നാല് എം എൽ എമാർ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു. വേറെ നാല് പേർ സംശയത്തിന്റെ നിഴലിൽ.

  കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് കോൺഗ്രസ്സ്   എം എൽ എ  മാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന ചിന്താക്കുഴപ്പത്തിൽ ആണ് കോൺഗ്രസ്സ്. നിയമസഭാ കക്ഷി  യോഗത്തിൽ പങ്കെടുക്കാതിരുന്നത് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമല്ല.   പുറത്താക്കിയാൽ അത് ബി ജെപിക്കു അനുകൂലമായിത്തീരുമെന്നതിനാൽ കടുത്ത നടപടിക്ക് മുതിരുവാൻ ഇടയില്ല. പ്രദേശ് കോൺഗ്രസ്സ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തിമ നടപടികൾ   ഹൈക്കമാന്റ്  തീരുമാനിക്കുമെന് നു    പ്രദേശ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു.    രമേശ് ജാർക്കിഹോളി, മഹേഷ് കുമതഹള്ളി , ഉമേഷ് ജാധവ് , ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ്സ് എം എൽ എ മാരാണ് പാർട്ടിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടും നിയമസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി പാളയത്തിലേക്ക് ഏതു നിമിഷവും കാലു മാറുമെന്നുള്ള അങ്കലാപ്പിലാണ് കർണാടക കോൺഗ്രസ്സ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശ ത്തുള്ള ബിഡദിയിലെ ഒരു റിസോർട്ടിൽ കോൺഗ്രസ്സ് എംഎൽ ഏ മാരെ പാർപ്പിച്ചിരിക്കുകയാണ്.  ഇ ത്തരം കാര്യത്തിൽ അനുഭവശേഷിയുള്ള  മന്ത്രി ഡികെ ശി

കർണാടകം : ബി ജെ പിയുടെ അട്ടിമറിശ്രമം പൊളിഞ്ഞു

ഉൾപ്പോരു കൊണ്ടു കലുഷിതമായ കർണാടക കോൺഗ്രസ്സിൽ സന്ധി സംഭാഷണങ്ങളും വിലപേശലുകളും തുടരുകയാണ്. കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പിനെ അവതാളത്തിലാക്കിക്കൊണ്ടാണ് നാല് എംഎൽ എമാരെ  ബി ജെ പി റാഞ്ചിയത്. ഇതിനു പകരം ബി ജെ പിയുടെ എംഎൽ മാരെ കൊണ്ഗ്രെസ്സ് ജനതാ ദൾ  സഖ്യം റാഞ്ചാതിരിതിരിക്കാൻ ബി ജെ പി യുടെ ഭൂരി ഭാജനം എം എൽ മാരെയും ഹരിയാനയിലെ ഗുരുഗ്രമത്തിലെ ഹോട്ടലി ൽ താമസിപ്പിച്ചു വരികയായിരുന്നു.  പക്ഷെ കെ സി വേണു ഗോപാലിന്റെയും ഡി കെ ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും സമയോചിതവും വേഗത്തിലുള്ളതുമായ നീക്കങ്ങൾ കാരണം എം എൽ ഇ മാർ കോൺഗ്രസ്സ് പാളയത്തിൽ  തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ഈ നീക്കങ്ങളെ ത്വരിതഗതിയിലാക്കാൻ കാരണമായ കോൺഗസ്സിലെ രമേശ് ജാ ർക്കിഹോളിയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. പത്തു ദിവസത്തിലേറെയായി അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. അദ്ദേഹം കോൺഗ്രസ്സ് വിടുമെന്നോ ബി ജെ പിയിൽ ചേരുമെന്നോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരുന്ൻ കുമാരസ്വാമി മന്ത്രിസഭയും അംഗവുമായ സതീഷ് ജാർക്കിഹോളി പറയുന്നു.  കഴിഞ്ഞ ഏഴു മാസത്തിനിടെരണ്ടാം തവണയാണ് കർണാകത്തിൽ ബി ജെ പി മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കു