ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ് നഷ്ടപ്പെടുകയും ഇടതു കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ സ്വബോധം നഷ്ടപ്പെടുകയും ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു



പത്തനംതിട്ട ജില്ലയിലെ  ഏനാദിമംഗലം കുറുമ്പകര  പട്ടാറയിൽ  വച്ച് 2019  മാർച്ച് 4 നു ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ്  നഷ്ടപ്പെടുകയും  ഇടതു  കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ  സ്വബോധം നഷ്ടപ്പെടുകയും   ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു   നാല് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ ആണ്. 

അമ്മയെ  അസഭ്യം പപറയുകയും  വീടിനു കല്ലെറിയുകയും ചെയ്ത  മഹേഷ് എന്നയാൾക്കെതിരെ പോലീസിൽ കേസ് കൊടുത്തതിന്റെ  വൈരാഗ്യം മൂലമാണ്   സാനു ബാബുവിനെ സ്‌കൂട്ടറിൽ പോകുമ്പോൾ അടിച്ചു നിലത്തിട്ടു    അടിച്ചും വെട്ടിയും  ഗുരുതരമായി പരിക്കേൽപ്പിച്ചത്.   നിയമം അനുസരിച്ച ഒരു സാധാരണക്കാരന് അതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ദുര്യോഗം !!.  

ഡ്യൂട്ടി സമയത്തു നടന്നതല്ലാത്തതിനാലും അപകടമോ രോഗമോ അല്ലാത്തതിനാ ലുമാണ്  ആശുപത്രിബില്ലടയ്ക്കാൻ ചികിത്സാസഹായത്തിനായി കെ എസ് ആർ ടി സി    ഉൾപ്പെടെ യുള്ള  സർക്കാർ സംവിധാനത്തിന്   കഴിയാത്തതെന്നും മനുഷ്വത്തപരമായ പരിഗണന കിട്ടാത്തതെന്നുമുള്ളത് ആശങ്കാജനകമാണ്. 

സാനു ബാബുവിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതുംസാധിക്കുന്നില്ല. കാരണം സ്ഥലം പണയം വച്ചിട്ടാണ് ഏനാദിമംഗലം സഹകരണബാങ്കിൽ നിന്നുംവായ്പ എടുത്തു  വീട് വച്ചത്. അതിനാൽ അതിന്റെ വില്പന സാധിക്കുന്നില്ല എന്ന് മാത്രമല്ല സാനു ബാബുവിന്റെ സ്വബോധം വീണ്ടുകിട്ടിയിട്ടില്ലാത്തതിനാൽ അയാളുടെ അറിവോ സമ്മതമോ കൂടാതെ അത്തരംഇടപാട് നടക്കുക അസാധ്യമാണ്.
എമ്പതിരണ്ടു  വയസ്സുള്ള അമ്മയെ സംരക്ഷിച്ചിരുന്നത് അവിവാഹിതനയ സാനുബാബുആണ്. അതിനാൽത്തന്നെ വീടും സ്ഥലവും വിറ്റാൽപിന്നീട്  എവിടെ കഴിയുംഎന്നുള്ളതും തുടർന്നുള്ള ജീവിതവും വലിയൊരു ചോദ്യചിഹ്നമാണ്. സാനു ബാബുവിന്റെ സഹോദരനും സഹോദരിക്കും വീടോ സ്ഥലമോ  മറ്റു സ്വത്തുക്കളോ സ്ഥിരവരുമാനമോ ഇല്ല.  
ഇനി ഡ്യൂട്ടിയിൽ  തുടരുവാനോ സാധാരണ ജീവിതംനയിക്കുവാനോ സാനു ബാബുവിന് കഴിയില്ല. അത്രമാത്രം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ്സാനുബാബുവിന്‌ ഇപ്പോൾ ഉള്ളത്.

പതിനൊന്നു ലക്ഷത്തിൽപരം രൂപ ഇത് വരെ ആശുപത്രി ബിൽ ആയി. അതിൽ 5.27 lakh രൂപ തുക മാത്രമേ അടയ്ക്കാൻ കഴിഞിട്ടുള്ളു. .  ഡിസ്ചാർജ് ചെയ്യുവാൻ ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും  ഇനിയും അടയ്ക്കാനുള്ള 6+lakh   ചികിത്സാ ബിൽ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ബാക്കി തുക അടയ്ക്കാൻ കഴിയാത്തതിനാൽ  സാനു ബാബുവിന് ആശുപത്രി വിടാൻ കഴിയുന്നില്ല.  ഓരോ ദിവസവും  ബിൽതുക കൂടിക്കൊണ്ടിരിക്കുന്നു. 

മുഖ്യമന്ത്രിതലം വരെ നിവേദനങ്ങൾ നടത്തിയതിന്റെ ഫലമായി  KSRTC ഒരു ഒരു ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് ആയി അനുവദിച്ചെങ്കിലും 6+ ലക്ഷം രൂപ ആശുപതിയിലെ Pleasebalance ബില്ലടയ്‌ക്കാൻ നിവൃത്തി യില്ലാത്തതിനാലും ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞതിനാലും  ഇപ്പോഴും തിരുവനന്തപുരം ചാക്ക അനന്തപുരി  ആശുപത്രി  (ഫോൺ) യിൽ തുടരുന്ന ( പേഷ്യന്റ് ഐ ഡി നമ്പർ : 366822  dt  5.3.2019).  
എസ്. സാനു ബാബുവിനെ ചികിത്സാ ബിൽ അടയ്ക്കുവാൻ    സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു    

ബാങ്ക് അക്കൗണ്ട്  : 
S SANUBABU . Account No. 524482308.  
FSC IDIB000K086  Indian Bank, Pathanapuram. 






Comments

Popular posts from this blog

BASANT LALL SHAW