Posts

Showing posts from 2018

കർണാടക :: അധികാരമോഹികളെ പ്രീണിപ്പിക്കാൻ കോൺഗ്രസ്സ് ഭരണഘടനാലംഘനം നടത്തുന്നു

എസ് . സലിംകുമാർ  കർണാടകത്തിൽ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ചുള്ള അധികാരമോഹികളുടെ സംതൃപ്തിക്ക് വണ്ടി പാർലമെന്ററി സെക്രട്ടറിമാരുടെ തസ്തിക യുണ്ടാക്കിയിരിക്കുന്നു. മന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും മന്ത്രിയുടെ സഹായി എന്ന നിലയിൽ ഒരു സഹമന്ത്രിയുടെഅധികാരവും ആനുകൂല്യങ്ങളും പാർല മെന്ററി  സെക്രട്ടറിക്കുണ്ട്. മറ്റു മന്ത്രിമാരുടേതല്ലാത്ത ചില വകുപ്പുകൾ കയ്യാളാനും ഇവരെ അനുവദിക്കുന്നുണ്ട്. സിദ്ധാരാമയ്യയുടെ കാലയളവിൽ പത്തു പാർലമെൻററി സെക്രട്ടറിമാർ കർണാടകത്തിൽ ഉണ്ടായിരുന്നു. ഭരഘടനാ പദവി അല്ലെങ്കിലും ഇതു വരെ   ആരും ഇതിനെ ചോദ്യം ചെയ്തരുന്നില്ല. ഇപ്പോൾ ചില നിയമ വിദഗ്ധർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. ഭരണഘടനാപരമായി ഇങ്ങനെ ഒരു പദവി ഇല്ലാത്തതിനാൽ സഖ്യ കക്ഷിയായ കോൺഗ്രസിസ്ന്റെ ഈ നീക്കം കുമാരസ്വാമി മന്ത്രിസഭയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്‌ദ്ധർ കരുതുന്നു.    മന്ത്രിമാരുടെ  എണ്ണം  നിയമസഭയുടെ അംഗസംഖ്യയുടെ പതിനഞ്ചു ശതമാനത്തിലേറെ ആവരുത്എന്ന ഭരണഘടനയുടെ 164 ആം ആർട്ടിക്കിളിന്റെ പരിധിയിൽ പെടാതിരിക്കാൻ വേണ്ടിയാണ്  പാർലമെന്ററി സെക്രട്ടറി എന്ന പേരി

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

Image

മരുഭൂമിയിൽ സി പി എമ്മിന്റെ മരുപ്പച്ച

എസ്. സലിംകുമാർ  രാജസ്ഥാനിൽ സിപിഎമ്മിന് രണ്ടു സീറ്റുകൾ കിട്ടിയത് വലിയ മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും  പിടിച്ചു പറ്റിയിട്ടുണ്ട് . പക്ഷെ ഇതിൽ  അതിശയിക്കാൻ ഒന്നുമില്ല. 2008  ലെ തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിൽ  അവർക്കു മൂന്നു സീറ്റുകൾ   ലഭിച്ചിരുന്നു.  2013 ലെ  തെരെഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയിരുന്നില്ല. അതിനാൽത്തന്നെ ഇത്തവണ രണ്ടു  സീറ്റു കിട്ടിയത് വലിയ ആഘോഷമാണെന്നു തീർച്ച.  2003 വരെയുള്ള രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ  4 തവണ സി പി എമ്മിന് ഓരോ സീറ്റുകൾ ലഭിച്ചിരുന്നു.    2008 ൽ സി പി എമ്മിന് 3 സീറ്റുകൾ ഉണ്ടായിരുന്നു. അതിലേറെ സീറ്റുകൾ രാജസ്ഥാനിൽ സി പി എമ്മിന് ലഭിച്ചിട്ടില്ല.  ഒരേ സ്ഥാനാർഥി തന്നെ നാല് തുടർച്ചയായ നാല് തവണയും വിജയിച്ചു -  അമരാറാം.  അമറാമിന്റെ എം എൽ എ ക്വർട്ടേഴ്‌സ് തന്നെയായിരുന്നു അക്കാലമത്രയും സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്. കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി നിയമസഭയിൽ അമരാറാം  നടത്തിയ പോരാട്ടങ്ങൾ  ഈ ഒറ്റയാൻപട്ടാളത്തെ രാജസ്ഥാൻ രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവന്  ആക്കിത്തീർത് തു. വാസ്തവത്തിൽ അമരാ റാം ആണ് രാജസ്ഥാനിൽ എക്കാലത്തെയും സി പി

രാജസ്ഥാൻ/ മധ്യപ്രദേശ് : അയൽക്കാരുടെ വിജയസങ്കടങ്ങൾ

എസ് .സലിംകുമാർ  ഓരോ പത്ത് കൊല്ലം കൂടുമ്പോഴും അശോക് ഗെഹലോട്ട്  രാജസ്ഥാനിൽ മുഖ്യമന്ത്രിയാവുന്നു എന്നതാണ് കൗതുകരം. 1998 ലും 2008 ലും മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ട്  2018 ൽ വീണ്ടു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രാജസ്ഥാനിൽ സർക്കാർ സംവിധാനം ആകെ മാറ്റിമറിച്ചു കൊണ്ടുള്ള ഒരു ഭരണയജ്‌ഞം ആണ് ഗെഹ്‌ലോട്ട് വിഭാവന ചെയ്യുന്നത്. മുപ്പതിൽ പരം കളക്ടർമാർക്കും   പോലീസ്,  റവന്യൂ, ധനകാര്യം  തുടങ്ങിയ പ്രമുഖവകുപ്പുകളിലും കൂടാതെ മുഖ്യമന്ത്രി യുടെ ഓഫിസിലും വലിയ അഴിച്ചുപണിയാണ് നടക്കാൻ പോകുന്നത്. മന്ത്രിസ്ഥാനത്തിനു വേണ്ടിയും സ്വാഭാവികമായി  വൻ വടംവലികളും അന്തർനാടകങ്ങളും നടക്കുന്നുണ്ട്.  രാജസ്ഥാൻ കോൺഗ്രസ്സിന്റെ നിയമസഭാകക്ഷിയിൽ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷനായ സച്ചിൻ പൈലറ്റിന് ഭൂരിപക്ഷം തെളിയിയ്ക്കാൻ കഴിയുമെന്ന് ആത്മ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ നിയമസഭാകക്ഷിയുടെ പരിഗണയ്ക്കു വരുന്നതിനു മുമ്പ് തീരുമാനം രാഹുൽ ഗാന്ധി മറ്റു നേതാക്കളെ ഏൽപ്പിച്ചു.  ഗെഹ്‌ലോട്ട് എന്ന രാഷ്ട്രീയ മജീഷ്യൻ തന്നെ വിജയിച്ചു.  ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും  മന്ത്രിസഭയിൽ അംഗമായിരുന്ന അശോക് ഗെഹ്‌ലോട്ടിനെ രാഹുൽ ഗാന്ധിക്

രാജസ്ഥാനിൽ ബി ജെ പി തകർന്നു : കോൺഗ്രസ്സിൽ പൈലറ്റ് - ഗെഹലോട്ട് തുലാഭാരം

  എസ് .സലിംകുമാർ   ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപതിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിയുടെ ഉന്നതവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ  നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി.  മധ്യപ്രദേശുകാരിയായ വസുന്ധരാ രാജേ  സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയതു  മുതൽ പാർട്ടിയിൽ ഉന്നതസ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാ ക്കളും ഇത്തവണ റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്ടി.  മരുഭൂമിയിലെ മണൽക്കുന്നുകൾ പോലെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങ

BASANT LALL SHAW

Image
Powerful Visionary, Great Industrialist, leader and motivator, an extraordinary human being, fearless, dashing and soft spoken too   Shri B L Shaw had a courage to set up his plant without the help of  Governmet  and built his own industrial unit on Private Land at Butibori in Maharashtra and gradually he has developed his own industrial empire.   Jayaswal Neco Industries Limited (JNIL) , which started in 1976 as a small Iron foundry unit at Nagpur, is the flagship company of NECO Group of Industries. JNIL is today an INR 26 billion (US$ 472 million) turnover company with technologically advanced production infrastructure and a strong country-wide marketing network. Today its total production capacity of Iron and Steel castings exceeds 140,000 MTPA. The company’s strategy of backward and forward integration has enabled it absorb the fluctuations in business cycles. The “NECO” name is synonymous with Quality, Reliability and Durability of products. Mentor of this industrial

കർണാടക മുഖ്യമന്ത്രി നിയമസഭയുടെ ശീതകാല സമ്മേളനത്തിനു മുമ്പ് ശത്രുജയത്തിനു വേണ്ടി പൂജകൾ നടത്തി

എസ്. സലിംകുമാർ  കർണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി നിയമസഭയുടെ ശീതകാല  സമ്മേളനത്തിനു മൂന്നു ദിവസം മുമ്പ്   ശത്രുജയത്തിനു വേണ്ടി പൂജകൾ നടത്തി എന്ന് റിപ്പോർട്ടുകൾ. ഇന്ന് ( ഡിസംബർ 10 ന്) ആരംഭിക്കുന്ന ശീതകാല സമ്മേളനം ചൂടുപിടിച്ചതായിരുക്കുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്തി സഹോദൻ എച് ഡി രേവണ്ണയ്ക്കൊപ്പം ചിക്കമഗളൂർ ജില്ലയിലെ ശൃമ്‌ഗേരി ശാരദാ ക്ഷേത്രത്തിൽ അമാവാസി നാളിൽ പ്രത്യംഗിരാ ദേവിക്ക് പൂജാഹവനങ് ങൾ നടത്തിയത്.   ഈ പൂജ ചെയ്‌താൽ ദുഷ്ടശക്തികളെ ദൂരെ അകറ്റാം, പ്രതിലോമശക്തികൾ ഇല്ലാതാവും, ആയുരാരോഗസൗഖ്യം, വിഷമങ്ങൾ ഇല്ലാതാകും, പ്രശ്നങ്ങൾ ശാന്തമാകും എന്നൊക്കെയാണ് വിശ്വാസം. അമാവാസികളിലും അഷ്ടമിയിലും മാത്രമാണ് ഈ ഹവനപൂജ നടത്തുന്നത്. അഥർവ്വഭദ്രകാളി എന്നും അറിയപ്പെടുന്ന   പ്രത്യംഗിരാ  ദേ വിക്ക് സിംഹത്തിന്റെ മുഖവും സ്ത്രീയുടെ ശരീരവും ആണ് . തനിക്കു ഹവനം നടത്തുന്നവരെ ദേവി രക്ഷിക്കുമെന്നാണ് വിശ്വാസം.  അതേസമയം മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ അധ്യക്ഷനുമായ എച് ഡി ദേവഗൗഡ തന്റെ പിതൃദേശമായ ഹർദന ഹള്ളിയിലെ  ശിവക്ഷേത്രത്തിൽ പൂജകൾ നടത്തി. ഇത് സാധാരണ നടത്തുന്ന അമാവാസിപൂജകൾ മാത്രമാണെന്ന് ദേവഗ

കേരളം സമ്പൂർണ മദ്യസാക്ഷരതയിലേക്ക് ....! നമ്മുടെ ചിഹ്നം കുപ്പി ! ഓരോ വോട്ടും കുപ്പിക്ക് .. സുഖസുഭിക്ഷമദ്യകേരളം നമ്മുടെ പരമലക്ഷ്യം

എസ് . സലിംകുമാർ  കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന കേരളം  കുറച്ചു കാലം മുമ്പ് മദ്യശാലകൾ ജനങ്ങൾക്കു  (കുടിയസമൂഹത്തിനു) സൗകര്യപ്രദമായി വഴിയരുകിൽ  സ്ഥാപിക്കാൻ സംസ്ഥാനപാതകളെ   നാട്ടു വഴികളായി തരം താഴ്ത്തുന്ന നിലയിലേക്ക് സർക്കാരും തരംതാഴാൻ തീരുമാനിച്ചിരുന്നു . ഏതായാലും അത്രയും തരം  താഴേണ്ട എന്ന് കോടതി പറഞ്ഞത് ഭാഗ്യം. ജനജീവിതത്തെ തരംതാഴ്ത്തുന്ന ഭരണകൂടങ്ങൾ ഇതും  ഇതിലപ്പുറവും ചെയ്യും എന്ന് കോടതിക്ക് തോന്നിയിരിക്കണം. പ്രധാന വഴികൾ ചെറുവഴികളായി ഡീനോട്ടിഫൈ ചെയ്യുമ്പോൾ ഉണ്ടാവാനിടയുള്ള   പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിന്റെ തലയിൽ വെളിച്ചം വീണിട്ടില്ലെന്നു തോന്നുന്നു.   ഒരു വര്ഷം ശരാശരി പന്ത്രണ്ടായിരം കോടി രൂപയുടെ മദ്യം ബീവറെജസ് കോര്പറേഷൻ മാത്രം കേരളത്തിൽ വിൽക്കുന്നു.  മറ്റു സ്രോതസ്സുകളിലൂടെ ലഭിച്ചതുൾപ്പെടെ മലയാളികൾ കുടിച്ചു വറ്റിച്ച മദ്യക്കടലിന്റെ ആഴവും പരപ്പും ഇതിലും എത്രയോ വലുതാണ്. മദ്യക്കച്ചവടം നിർത്തിയാൽ ആപ്പീസ് പൂട്ടുന്ന സർക്കാരുകൾ മാത്രമേ കേരളം ഇതുവരെ ഭരിച്ചിട്ടുള്ളൂ. ഇനിയങ്ങോട്ടും അങ്ങനെത്തന്നെയാവും. മദ്യമില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലും പറ്റാത്ത