കർണാടക കോൺഗ്രസ് : നാല് എം എൽ എമാർ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു. വേറെ നാല് പേർ സംശയത്തിന്റെ നിഴലിൽ.
കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് കോൺഗ്രസ്സ് എം എൽ എ മാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന ചിന്താക്കുഴപ്പത്തിൽ ആണ് കോൺഗ്രസ്സ്. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നത് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമല്ല. പുറത്താക്കിയാൽ അത് ബി ജെപിക്കു അനുകൂലമായിത്തീരുമെന്നതിനാൽ കടുത്ത നടപടിക്ക് മുതിരുവാൻ ഇടയില്ല. പ്രദേശ് കോൺഗ്രസ്സ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തിമ നടപടികൾ ഹൈക്കമാന്റ് തീരുമാനിക്കുമെന് നു പ്രദേശ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു. രമേശ് ജാർക്കിഹോളി, മഹേഷ് കുമതഹള്ളി , ഉമേഷ് ജാധവ് , ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ്സ് എം എൽ എ മാരാണ് പാർട്ടിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടും നിയമസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി പാളയത്തിലേക്ക് ഏതു നിമിഷവും കാലു മാറുമെന്നുള്ള അങ്കലാപ്പിലാണ് കർണാടക കോൺഗ്രസ്സ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശ ത്തുള്ള ബിഡദിയിലെ ഒരു റിസോർട്ടിൽ കോൺഗ്രസ്സ് എംഎ...