കർണാടക കോൺഗ്രസ് : നാല് എം എൽ എമാർ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു. വേറെ നാല് പേർ സംശയത്തിന്റെ നിഴലിൽ.

 

കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് കോൺഗ്രസ്സ്  എം എൽ എ  മാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന ചിന്താക്കുഴപ്പത്തിൽ ആണ് കോൺഗ്രസ്സ്. നിയമസഭാ കക്ഷി  യോഗത്തിൽ പങ്കെടുക്കാതിരുന്നത് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമല്ല.   പുറത്താക്കിയാൽ അത് ബി ജെപിക്കു അനുകൂലമായിത്തീരുമെന്നതിനാൽ കടുത്ത നടപടിക്ക് മുതിരുവാൻ ഇടയില്ല. പ്രദേശ് കോൺഗ്രസ്സ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തിമ നടപടികൾ   ഹൈക്കമാന്റ്  തീരുമാനിക്കുമെന്നു    പ്രദേശ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു. 
 
രമേശ് ജാർക്കിഹോളി, മഹേഷ് കുമതഹള്ളി , ഉമേഷ് ജാധവ് , ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ്സ് എം എൽ എ മാരാണ് പാർട്ടിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടും നിയമസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി പാളയത്തിലേക്ക് ഏതു നിമിഷവും കാലു മാറുമെന്നുള്ള അങ്കലാപ്പിലാണ് കർണാടക കോൺഗ്രസ്സ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശ ത്തുള്ള ബിഡദിയിലെ ഒരു റിസോർട്ടിൽ കോൺഗ്രസ്സ് എംഎൽ ഏ മാരെ പാർപ്പിച്ചിരിക്കുകയാണ്.  ഇത്തരം കാര്യത്തിൽ അനുഭവശേഷിയുള്ള മന്ത്രി ഡികെ ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷും ആണ് എം എൽ ഏ മാരുടെ മേൽനോട്ടം നടത്തി മറുകണ്ടം ചാടുന്നത് തടയുവാനും  അനുനയിപ്പിക്കുവാനും ഉള്ള ഏർപ്പാടുകൾ സംയോജിപ്പിക്കുന്നത്. 
മുള്ളിനെ മുള്ളുകൊണ്ടെടുക്കണമെന്നും തങ്ങളുടെ എം എൽ എ മാറി പൂർണ വിശ്വാസമാണെന്നും, ബി ജെ പി യുടെ എം എൽ ഏ മാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ്സിന് ഉദ്ദേശ്യം ഇല്ലെന്നും ഡി കെ സുരേഷ് പറഞ്ഞു. 

 
104 എം എൽ എ മാറുമായി ഏറ്റവും  വലിയ ഒറ്റക്കക്ഷി യായിട്ടും കർണാടകത്തിൽ മന്ത്രിസഭാ രൂപീകരിക്കാൻ കഴിയാതിരുന്നതിന്റെ രാഷ്ട്രീയ ഗതികേട് ബി ജെപിക്കു ദേശീയ തലത്തിൽത്തന്നെ ക്ഷീണം വരുത്തിയിട്ടുണ്ട്. കോൺഗ്രസ്സിന്റെ  ഹരിയാനയിലെഗുരുഗ്രാം നഗരത്തിലെ റിസോർട്ടിൽ താമസിപ്പി ച്ചിരുന്ന കർണാടക ബി ജെ പി എം എൽ ഏ മാരോട് ബാംഗ്ളൂരിലേക്കു   മടങ്ങാൻ ബി ജെ പി സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

"കോൺഗ്രസ്സ്- ജെ ഡി എസ് മന്ത്രി സഭയെ മറിച്ചിടാൻ ബി ജെ പി ശ്രമിക്കുന്നില്ല. പ്രശ്‌നങ്ങൾക്കെല്ലാം കാരണം കോൺഗ്രസ്സിലെ കുഴപ്പങ്ങളാണ്. ബി ജെ പി എം എൽ ഏ മാരെ  ഹരിയാനയിൽ കൊണ്ടു പോയി പാർപ്പിച്ചത് പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ വച്ച് ചർച്ച ചെയ്യാനാണ്."അല്ലാതെ കോൺഗ്രസ്സ് ജനതാദൾ സഖ്യം അവരെ ചാക്കിട്ടു പിടിക്കുമെന്നുള്ള ഭയം കൊണ്ടല്ല. കുമാര സ്വാമി മന്ത്രിസഭയെ വീഴ്ത്താൻ ബി ജെ പി ശ്രമിക്കുന്നെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്‌   . രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസ്സിന് അവരുടെ എം എൽ എ മാരെ ഒന്നിച്ചു നിർത്താൻ കഴിയാത്തതു ബി ജെ പിയുടെ കുറ്റമല്ല "- കർണാടക ബി ജെ പി അധ്യക്ഷൻ ബി എസ് യെദ്ദ്യൂരപ്പ പറഞ്ഞു. 

അതെ സമയം ബി ജെ പി കോൺഗ്രസ്സ് എം എൽ ഏ മാരെ  പണം കൊടുത്തു പാട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള കർണാടകം സർക്കാരിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുന്നുവെന്നും പൊതു മേഖലാബാങ്കുകൾ കർഷകർക്ക് ജപ്തി നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ ചെവിക്കൊള്ളാത്ത ജനാധിപത്യമര്യാദ ഇല്ലാത്ത നേതാക്കൾ ആണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അപകടത്തിലാണെന്നും മുഖ്യമന്ത്രി കുമാര സ്വാമി കൊൽക്കത്തയിൽ മമത ബാനർജി സംഘടിപ്പിച്ച മഹാസഖ്യ റാലിയിൽ  പറഞ്ഞു. 

എന്തായാലും കുറെ ദിവസമായി കർണാടകത്തിലെ ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള ജനപ്രതിനിധികളെ റെയും റിസോർട്ടുകളിൽ കുഞ്ഞാടുകളായി കഴിയുകയാണെന്നുള്ളത്  ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതിയ മുഖചിത്രമാണ് .

21 January 2019

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം