കർണാടകം : ബി ജെ പിയുടെ അട്ടിമറിശ്രമം പൊളിഞ്ഞു
ഉൾപ്പോരു കൊണ്ടു കലുഷിതമായ കർണാടക കോൺഗ്രസ്സിൽ സന്ധി സംഭാഷണങ്ങളും വിലപേശലുകളും തുടരുകയാണ്. കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പിനെ അവതാളത്തിലാക്കിക്കൊണ്ടാണ് നാല് എംഎൽ എമാരെ ബി ജെ പി റാഞ്ചിയത്. ഇതിനു പകരം ബി ജെ പിയുടെ എംഎൽ മാരെ കൊണ്ഗ്രെസ്സ് ജനതാ ദൾ സഖ്യം റാഞ്ചാതിരിതിരിക്കാൻ ബി ജെ പി യുടെ ഭൂരി ഭാജനം എം എൽ മാരെയും ഹരിയാനയിലെ ഗുരുഗ്രമത്തിലെ ഹോട്ടലി ൽ താമസിപ്പിച്ചു വരികയായിരുന്നു.
പക്ഷെ കെ സി വേണു ഗോപാലിന്റെയും ഡി കെ ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും സമയോചിതവും വേഗത്തിലുള്ളതുമായ നീക്കങ്ങൾ കാരണം എം എൽ ഇ മാർ കോൺഗ്രസ്സ് പാളയത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ഈ നീക്കങ്ങളെ ത്വരിതഗതിയിലാക്കാൻ കാരണമായ കോൺഗസ്സിലെ രമേശ് ജാ ർക്കിഹോളിയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. പത്തു ദിവസത്തിലേറെയായി അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. അദ്ദേഹം കോൺഗ്രസ്സ് വിടുമെന്നോ ബി ജെ പിയിൽ ചേരുമെന്നോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരുന്ൻ കുമാരസ്വാമി മന്ത്രിസഭയും അംഗവുമായ സതീഷ് ജാർക്കിഹോളി പറയുന്നു.
കഴിഞ്ഞ ഏഴു മാസത്തിനിടെരണ്ടാം തവണയാണ് കർണാകത്തിൽ ബി ജെ പി മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കജിലും ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് ജനതാദൾ മുന്നണിക്കു മന്ത്രി സഭയുണ്ടാക്കാൻ കഴിഞ്ഞത്. പക്ഷെ കോൺഗ്രസ്സ്വിലെ ഉൾപ്പോരു കാരണം മന്ത്രിസഭാവികസനം സങ്കീര്ണമായിത്തത്തീർന്നു. കോൺഗ്രസ്സിന് അവകാശപ്പെട്ട മ ന്ത്രിപദങ്ങളുടെ എട്ടിരട്ടി എം എൽ എ മാരാണ് അവകാശവാദം ഉന്നയിച്ചിരുന്നത്. മന്ത്രിപദമോ മറ്റു ഉന്നത പദവികളോ കിട്ടാഞ്ഞ കോൺഗ്രസ്സ് എം എൽ മാരുടെ അസംതൃപ്തിയാണ് ഇപ്പോഴത്തെ കുഴപ്പങ്ങളിലേക്കു കോൺഗ്രസ്സിനെ കൊണ്ടെത്തിച്ചത്,. കോൺഗ്രസ്സിനുള്ളിലെ കുഴപ്പങ്ങൾ കുമാരസ്വാമിയുടെഭരണത്തെ വല്ലാതെ പിറകോട്ടു വലിക്കുന്നുണ്ട്.അതിനാൽത്തന്നെ കോൺഗ്രസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കുമാരസ്വാമിയുടെ കൂടി മധ്യസ്ഥതയും ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിൽ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾക്കും എംഎൽ മാർക്കും അമർഷം ഉണ്ട്. കോൺഗ്രസ്സിലെപ്രശ്നാണണ് പരിഹരിക്കുവാൻ കുമാരസ്വാമിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കുമാരസ്വാമിയുടെ ഇടപെടൽ മൂലം കൂടിയാണ് പലർക്കും മന്ത്രിസ്ഥാനം കിട്ടാതിരുന്നതെന്നും കോൺഗ്രസ്സിന്റെ ചിലിനേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ്സിലെ ഉൾപ്പോര് കലുഷ മായതിനാൽ ആ അവസരം വിനിയോഗിക്കാൻ ബി ജെ പി നാടടക്കിയ ശ്രമം ആണ് പാഴായത്.
19 JANUARY 2019
19 JANUARY 2019
Comments
Post a Comment