പൊടിയന്‍ ചേട്ടന്‍ PODIYAN CHETTAN
വി.ശ്രീധരന്‍ എന്ന് പറഞ്ഞാല്‍ പത്തനാപുരം, എനാദിമംഗലം, കലഞ്ഞൂര്‍ മുതലായ പ്രദേശങ്ങളില്‍ ആരും അറിയില്ല. അതേസമയം പൊടിയന്‍ ചേട്ടന്‍ എന്ന് പറഞ്ഞാല്‍ ഒരുമാതിരി പ്പെട്ടവരൊക്കെ അറിയും. കൈനോട്ടക്കാരന്‍ പൊടിയന്‍ എന്ന് പറഞ്ഞാല്‍ കൂടുതല്‍ പേര്‍ അറിയും. ഈ പ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും ഉള്ള പതിനായിരക്കണക്കിനു ആളുകളുടെ കൈ നോക്കി ഫലം പറയുന്ന ഒരാളാണ് പൊടിയന്‍ ചേട്ടന്‍. പൊടിയ ന്‍റെ അച്ഛന്‍ മൂത്തേടന്‍ വേലു. അമ്മ മൂത്തമ്മ എന്ന് എല്ലാവരും വിളിച്ചിരുന്ന പാര്‍വതി. ഇള മണ്ണൂരില്‍ ആണു പൊടിയ ന്‍റെ ജനനം. പൊടിയ ന്‍റെ ചേട്ടന്‍ കുമാരന്‍. അനിയത്തി പൊന്നമ്മ.
ബാല്യം മുതല്‍ നാട്ടിലാണ് പൊടിയ ന്‍റെ ജീവിതം. ഇപ്പോള്‍ താമസിക്കുന്നത് കുറുമ്പകരയില്‍. കൈനോട്ടം ആണ് പൊടിയന്‍ ചേട്ടന്‍റെ ഇപ്പോഴത്തെ വരുമാന മാര്‍ഗം. വയസ്സ് എഴുപത്തിയഞ്ചിനടുത്തുണ്ട് . വളരെക്കാലം റബ്ബര്‍ തോട്ടം തൊഴിലാളി ആയിരുന്നു. കുന്നത്തൂര്‍ തോട്ടം തൊഴിലാളി യൂണിയന്‍റെ നേതാവ് ആയിരുന്നു. വെറ്റക്കൊടിക്കൃഷി, ബീഡിതെറുപ്പ് മുതലായവയിലും വിദഗ്ധന്‍ ആണ്. ധാരാളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റബ്ബര്‍ കൃഷിയില്‍ വിദഗ്ധന്‍ ആണ്. സംഭവങ്ങള്‍ ആകര്‍ഷകമായി കഥാരൂപത്തില്‍ അവതരിപ്പിക്കുവാന്‍ അപാരമായ കഴിവ് പൊടിയന്‍ ചേട്ടന് ഉണ്ട്. പൊടിയന്‍ ചേട്ടന്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. തന്‍റെ ബാല്യം മുതല്‍ ഇങ്ങോട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാടിന്‍റെ ചരിത്രം അനാവരണം ചെയ്യുന്ന മികച്ച ഒരു കൃതിയാണ് ഇത്. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഈ ബ്ലോഗില്‍ ഇനി മുതല്‍ പ്രതീക്ഷിക്കാം.
POSTED BY
s.salimkumar
Comments
Post a Comment