Posts

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

Image
   പി ടി  ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട്   ഈ ഡിസംബർ 30ന്  22 വർഷം  തികയുന്നു  'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം   1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു    മുമ്പുതന്നെ  തെരെഞ്ഞെടുപ്പിലൂടെ  അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ്  ഭരണാധികാരി അദ്ദേഹം ആയിരുന്നു.  കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം  മുമ്പ്   1954 ൽ നടന്ന മലബാർ ഡിസ്ട്രിക്‌ട് ബോർഡ്  തെരെഞ്ഞെടുപ്പിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി   ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും  പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും  ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും  ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ   മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി  ഭരണം നന്നായി മുന്നോട്ടു  കൊണ്ടുപോകാൻ പി ടി ബിക്കു കഴിഞ്ഞു. 'ഭരണ -  പ്രതിപക്ഷസഹകരണം ശക്തിപ്പെടുത്തുകയാണ് ഭാസ്കരപ്പണിക്കരെ ആദരിക്കാനുള്ള ഇന്നത്തെ മാർഗം എന്നു  ഞാൻ  കരുതുന്നു' എന്ന്  ഈ എം എസ് നമ്പൂതിരിപ്പാട്  ഒരു അനുസ്മരണത്തിൽ   പ്രസ്താ

'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്

'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല് ............ വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്‌ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന ആർക്കും പേടി തോന്നുന്ന രൂപം. പക്ഷെ അകമേ കുട്ടികളുടെ നൈർമല്യം. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ഏറെയൊന്നും ചെയ്തിട്ടില്ല. പക് ഷെ ഉള്ള കൃതികൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. തകഴിശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവൽ 'കയർ' കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായർ ആണ്. തകഴിയും ശ്രീകണ്ഠൻ നായരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് സ്വന്തം അമ്മയായിരുന്നു. 'അമ്മ മരിച്ചതിനു ശേഷം അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ 'എന്റെ 'അമ്മ' എന്ന പേരിൽ പുസ്തകം ആക്കുവാൻ അദ്ദേഹം തീരുമാനിച്ചു. കയ്യെഴുത്തു പ്രതി പൂർത്തിയായി. അവതാരിക എഴുതുന്നത് ആരാണെന

രാഷ്ട്രീയം :: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടി

  എസ്. സലിംകുമാർ    ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപത്തിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും കൂടാതെ രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ  നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി. മധ്യപ്രദേശ് കാരിയായ വസുന്ധരാ രാജി സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയത് മുതൽ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാക്കളും ഇത്തവണ  റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്ടി.  കോൺഗ്രസ്സിന് അനുകൂലമാണ് കാറ്റെന്നു ഇലക്ഷൻ പ്രഖ്യാപനം മുതൽ മരുഭൂമിയിൽ ഉണ്ടായ രാഷ്ട്രീയ കാറ്റുകൾ സൂച

രാഷ്ട്രീയം :: രാജസ്ഥാൻ/ മധ്യപ്രദേശ് : അയൽക്കാരുടെ വിജയസങ്കടങ്ങൾ

​എസ്. സലിംകുമാർ ആദ്യത്തെ തവണ ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായപ്പോൾ രാജസ്ഥാനിൽഎമ്പാടുമായി സ്ഥാപിച്ച പതിനാറായിരത്തിൽ പരം ഏകാധ്യാപക വിദ്യാലയങ്ങൾ രാജസ്ഥാനിലെ വിദ്യാഭാസ രംഗത്ത് വലിയൊരു മാറ്റത്തിന് അടിത്തറയിട്ട. കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ മാതൃകയിൽ ആണ് ഇവ സ്ഥാപിക്കപ്പെട്ടത്. ദിഗ്‌വിജയ് സിംഗ് മധ്യപ്രദേശ് മുഖ്യമന്തിയായിരിക്കുമ്പോൾ ചീഫ് സെക്രട്ടറിയായിരുന്ന മലയാളിയായ ഗോപാലകൃഷ്ണന്റെ ഉപദേഹ്സ്പ്രകാരമാണ് മധ്യപ്രദേശിൽ ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് രാജീവ് ഗാന്ധി പാഠശാലകൾ രാജസ്ഥാനിൽ ആരംഭിച്ചത്. രാജസ്ഥാൻ കോൺഗ്രസ്സിന്റെ നിയമസഭാകക്ഷിയിൽ പൈലറ്റിന് ഭൂരിപക്ഷം തെളിയിയ്ക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷെ നിയമസഭാകക്ഷിയുടെ പരിഗണയ്ക്കു വരുന്നതിനു മുമ്പ് തീരുമാനം രാഹുൽ ഗാന്ധി മറ്റു നേതാക്കളെ ഏൽപ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭയിൽ അംഗമായിരുന്ന അശോക് ഗെഹ്‌ലോട്ടിനെ രാഹുൽ ഗാന്ധിക്ക് കുട്ടിക്കാലം മുതൽ നന്നായി അറിയാം. ഗെഹ്‌ലോട്ട് അങ്കിളിന്റെ എത്രയോ മാജിക് ഐറ്റങ്ങൾ കുട്ടിക്കാലത്തു അവരാഹുലും പ്രിയങ്കയും കണ്ടിരിക്കുന്നു. ഓരോ ഥ്വവന രാജീവ്ഗാന്

കാഞ്ചനമാല

Image

ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ് നഷ്ടപ്പെടുകയും ഇടതു കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ സ്വബോധം നഷ്ടപ്പെടുകയും ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു

Image
പത്തനംതിട്ട ജില്ലയിലെ  ഏനാദിമംഗലം കുറുമ്പകര  പട്ടാറയിൽ  വച്ച് 2019  മാർച്ച് 4 നു ഗുണ്ടാ ആക്രമണത്തിൽവലതു കണ്ണ്  നഷ്ടപ്പെടുകയും  ഇടതു  കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റുക്ഷതങ്ങളുമേറ്റതിനാൽ  സ്വബോധം നഷ്ടപ്പെടുകയും   ചെയ്ത പത്തനംതിട്ട കെ എസ ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ എസ് . സാനു ബാബു   നാല് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ ആണ്.  അമ്മയെ  അസഭ്യം പപറയുകയും  വീടിനു കല്ലെറിയുകയും ചെയ്ത  മഹേഷ് എന്നയാൾക്കെതിരെ പോലീസിൽ കേസ് കൊടുത്തതിന്റെ  വൈരാഗ്യം മൂലമാണ്   സാനു ബാബുവിനെ സ്‌കൂട്ടറിൽ പോകുമ്പോൾ അടിച്ചു നിലത്തിട്ടു    അടിച്ചും വെട്ടിയും  ഗുരുതരമായി പരിക്കേൽപ്പിച്ചത്.   നിയമം അനുസരിച്ച ഒരു സാധാരണക്കാരന് അതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ദുര്യോഗം !!.   ഡ്യൂട്ടി സമയത്തു നടന്നതല്ലാത്തതിനാലും അപകടമോ രോഗമോ അല്ലാത്തതിനാ ലുമാണ്  ആശുപത്രിബില്ലടയ്ക്കാൻ ചികിത്സാസഹായത്തിനായി കെ എസ് ആർ ടി സി    ഉൾപ്പെടെ യുള്ള  സർക്കാർ സംവിധാനത്തിന്   കഴിയാത്തതെന്നും മനുഷ്വത്തപരമായ പരിഗണന കിട്ടാത്തതെന്നുമുള്ളത് ആശങ്കാജനകമാണ്.  സാനു ബാബുവിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്

ഓപ്പറേഷൻ താമര വീണ്ടും: ലക്‌ഷ്യം പത്ത് കോൺഗ്രസ്സ് എംഎൽ എ മാർ.

എസ് . സലിംകുമാർ  പത്ത് കോൺഗസ് എം എൽ എ മാറി ചാക്കിലാകുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ താമര അടുത്ത ഘട്ടം ബി ജെ പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എട്ടു മാസത്തിനിസ്വാ മൂന്നു പ്രാവശ്യം പരാജയപ്പെട്ട   ഓപ്പറേഷൻ താമര  ഇതുവരെ ഭാഗികമായി മാത്രമേ വിജയം വരിച്ചുള്ളു. കോൺഗ്രസ്സിലെ കുഴപ്പങ്ങൾ മൂർച്‌ഛിപ്പിക്കുവാൻ ഓപ്പറേഷൻ താമരയ്ക്കു കഴിഞ്ഞു. ബിജെപിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കൊണ്ഗ്രെസ്സ് എല്ലാ തന്ത്ര ങ്ങളും പയറ്റിയെങ്കിലും   സഖ്യകക്ഷികൾ പിടിച്ചു നിന്നു. പക്ഷെ കോൺഗ്രസ്സിലെ കുഴപ്പങ്ങൾ ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിൽ നിന്ന് പത്തു എം എൽ എ മാരെ അടര്തിയെടുത്താൽ ഭരണം പിടിച്ചെടുക്കണമെന്ന് യെഡിയൂരപ്പ കരുതുന്നു. കോൺഗ്രസ്സിലെ അസംതൃപ്തിയും തൊഴുത്തിക്കുത്തും രാഷ്ട്രീയമായി ഉപയോഗിക്കുവാൻ ബി ജെ പിക്ക് തടസ്സങ്ങൾ ഏറെയുണ്ട്. ബി ജെ പിയിലും ആഭ്യന്തരപ്രശ്നങ്ങൾ ഒരുപാടുണ്ട്. യെഡിയൂരപ്പയുടെ ഏകാധിപത്യത്തെ വകവെച്ചു കൊടുക്കുവാൻ മറ്റു നേതാക്കൾ തയ്യാറല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജനത്തെ സംബന്ധിച്ച തർക്കങ്ങൾ.  കോൺഗ്രസ്സിൽ നല്ലൊരു വിഭാഗം കുമാരസ്വാമിയെ