പി ടി ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട് ഈ ഡിസംബർ 30ന് 22 വർഷം തികയുന്നു 'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം 1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു മുമ്പുതന്നെ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അദ്ദേഹം ആയിരുന്നു. കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം മുമ്പ് 1954 ൽ നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി ഭരണം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ പി ടി ബിക്കു ...
എസ് . സലിംകുമാർ കർണാടകത്തിലെ പഞ്ചസാര മില്ലുകൾ കർഷകർക്ക് കരിമ്പുവിലയിനത്തിൽ കൊടുക്കുവാനുള്ളത് 450 കോടി രൂപ. മില്ലുടമകൾ ഏറെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾ. കഴിഞ്ഞ നാല് കൊല്ലത്തിനിടെ 2480 കർഷകർ കർണാടകത്തിൽ ആത്മഹത്യ ഏറെയും നടന്നത് കരിമ്പുകൃഷി കൂടുതലുള്ള അഞ്ചു ജില്ലകളിൽ. പഞ്ചസാര മില്ലുകളിൽ നിന്ന് കരിമ്പുവിലയിനത്തിൽ ലഭിക്കുവാനുള്ള കുടിശ്ശിക ലഭിക്കുക, കർഷകർക്ക് ലാഭകരമായ കരിമ്പു വില നിർണയിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന കർഷകസമരം കോൺഗ്രസ്സ് ജനതാദൾ സഖ്യത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചു ജലവിഭവവകുപ്പു മന്ത്രി ഡി കെ ശിവകുമാർ കർഷകസമരനേതാക്കളെ സന്ദർശിച്ചു ചർച്ച നടത്തി നിരാഹാരസമരം അവസാനിപ്പിച്ചത്. മില്ലുടമകളുമാ യും കർഷകനേതാക്കളുമായും മുഖ്യമന്ത് രി നേരിട്ടും ചർച്ച നടത്തി. പതിനഞ്ചു ദിവസത്തിനകം പ്രശ്നം പരിഹരിക്കും എന്ന ഉറപ്പിലാണ് സമരം താത്കാലികമായി നിറുത്തി വച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുകയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും ചെയ്തില്ലെങ...
എസ്. സലിംകുമാർ ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. എയിഡ്സ്, നിയമപരവും അല്ലാതാത്തതുമായ മയക്കുമരുന്നുകൾ, റോഡപകടങ്ങൾ, കൊലപാതകം, ആത്ഹമഹത്യ ഇവമൂലം ഉണ്ടാകുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ ഓരോ വർഷവും പുകയില ഉപയോഗം കൊണ്ട് ഉണ്ടാകുന്നു. ഇന്ത്യയിൽ 14 . 3 ശതമാനം പുരുഷന്മാരും 4 .7 ശതമാനം സ്ത്രീകളും മരിക്കുന്നതു പുകയില ഉപയോഗം കൊണ്ടാണ്. രാജ്യത്തെ പ്രായപൂർത്തിയായ 28 . 6 ശതമാനം (26 .7 കോടി ) ആളുകളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും രാജ്യവ്യാപകമായി പുകയില നിരോധനം ഉണ്ടെങ്കിലും പ്രായപൂർത്തിയായ 39 ശതമാനം ആളുകളും സ്വന്തം വീട്ടിൽത്തന്നെ പരോക്ഷമായ പുകവലി (സെക്കന്റ് ഹാൻഡ് സ്മോക്കിങ്) ക്കു വിധേയർ ആണ്. ജോലിസ്ഥലങ്ങളിൽ ഇത് 33 ശതമാനം ആണ്. ഇന്ത്യൻ യുവാക്കളിൽ പതിനഞ്ചു ശതമാനവും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പുകയില ഉത്പന്നങ്ങൾ ( സിഗരറ്റ്, ബീഡി, തമ്പാക്ക് മുതലായവ ) ഉപയോഗിക്കുന്നവരാണ്. പെൺകുട്ടികളും ഈ രംഗത്തു പിന്നിലല...
Comments
Post a Comment