അഖിലാണ്ഡമണ്ഡലം :: POEM BY PANDALAM.K.P.:: THE MOST FAMOUS SECULAR PRAYAR EVER WRITTEN IN MALAYALAM

പന്തളം കെ.പി.
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ചഅഖിലാണ്ഡമണ്ഡലം. എന്‍ .എസ്.എസ്. ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്ന പിരിവി നോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അന്ഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്
അഖിലാണ്ഡമണ്ഡലം. ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉത്റ്റ് സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദ മാസിക കളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ശോഭാകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകൊകിലം , മുരളീധരന്‍, രാഗസുധ, അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .


അഖിലാണ്ഡമണ്ഡലം
അഖിലാണ്ഡമണ്ഡല മണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .

സുരഗോളലക്ഷങ്ങലണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.

അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാദിനായകാ തവതിരുമുമ്പില്‍
അഭയമായ്‌ ഞാനിതാ പ്രണമിപ്പൂ നിത്യം.

സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരു മാനന്ദം തേടി
വിജയിക്ക നിന്തിരു നാമങ്ങള്‍ പാടി.


POSTED BY
S.SALIMKUMAR
KURUMPAKARA

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം