Posts

കർണാടക കോൺഗ്രസ് : നാല് എം എൽ എമാർ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു. വേറെ നാല് പേർ സംശയത്തിന്റെ നിഴലിൽ.

  കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് കോൺഗ്രസ്സ്   എം എൽ എ  മാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന ചിന്താക്കുഴപ്പത്തിൽ ആണ് കോൺഗ്രസ്സ്. നിയമസഭാ കക്ഷി  യോഗത്തിൽ പങ്കെടുക്കാതിരുന്നത് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമല്ല.   പുറത്താക്കിയാൽ അത് ബി ജെപിക്കു അനുകൂലമായിത്തീരുമെന്നതിനാൽ കടുത്ത നടപടിക്ക് മുതിരുവാൻ ഇടയില്ല. പ്രദേശ് കോൺഗ്രസ്സ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തിമ നടപടികൾ   ഹൈക്കമാന്റ്  തീരുമാനിക്കുമെന് നു    പ്രദേശ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു.    രമേശ് ജാർക്കിഹോളി, മഹേഷ് കുമതഹള്ളി , ഉമേഷ് ജാധവ് , ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ്സ് എം എൽ എ മാരാണ് പാർട്ടിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടും നിയമസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി പാളയത്തിലേക്ക് ഏതു നിമിഷവും കാലു മാറുമെന്നുള്ള അങ്കലാപ്പിലാണ് കർണാടക കോൺഗ്രസ്സ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശ ത്തുള്ള ബിഡദിയിലെ ഒരു റിസോർട്ടിൽ കോൺഗ്രസ്സ് എംഎ...

കർണാടകം : ബി ജെ പിയുടെ അട്ടിമറിശ്രമം പൊളിഞ്ഞു

ഉൾപ്പോരു കൊണ്ടു കലുഷിതമായ കർണാടക കോൺഗ്രസ്സിൽ സന്ധി സംഭാഷണങ്ങളും വിലപേശലുകളും തുടരുകയാണ്. കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പിനെ അവതാളത്തിലാക്കിക്കൊണ്ടാണ് നാല് എംഎൽ എമാരെ  ബി ജെ പി റാഞ്ചിയത്. ഇതിനു പകരം ബി ജെ പിയുടെ എംഎൽ മാരെ കൊണ്ഗ്രെസ്സ് ജനതാ ദൾ  സഖ്യം റാഞ്ചാതിരിതിരിക്കാൻ ബി ജെ പി യുടെ ഭൂരി ഭാജനം എം എൽ മാരെയും ഹരിയാനയിലെ ഗുരുഗ്രമത്തിലെ ഹോട്ടലി ൽ താമസിപ്പിച്ചു വരികയായിരുന്നു.  പക്ഷെ കെ സി വേണു ഗോപാലിന്റെയും ഡി കെ ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും സമയോചിതവും വേഗത്തിലുള്ളതുമായ നീക്കങ്ങൾ കാരണം എം എൽ ഇ മാർ കോൺഗ്രസ്സ് പാളയത്തിൽ  തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ഈ നീക്കങ്ങളെ ത്വരിതഗതിയിലാക്കാൻ കാരണമായ കോൺഗസ്സിലെ രമേശ് ജാ ർക്കിഹോളിയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. പത്തു ദിവസത്തിലേറെയായി അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. അദ്ദേഹം കോൺഗ്രസ്സ് വിടുമെന്നോ ബി ജെ പിയിൽ ചേരുമെന്നോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരുന്ൻ കുമാരസ്വാമി മന്ത്രിസഭയും അംഗവുമായ സതീഷ് ജാർക്കിഹോളി പറയുന്നു.  കഴിഞ്ഞ ഏഴു മാസത്തിനിടെരണ്ടാം തവണയാണ് കർണാകത്തിൽ ബി ജെ പി മന്ത്ര...

കർണാടക :: അധികാരമോഹികളെ പ്രീണിപ്പിക്കാൻ കോൺഗ്രസ്സ് ഭരണഘടനാലംഘനം നടത്തുന്നു

എസ് . സലിംകുമാർ  കർണാടകത്തിൽ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ചുള്ള അധികാരമോഹികളുടെ സംതൃപ്തിക്ക് വണ്ടി പാർലമെന്ററി സെക്രട്ടറിമാരുടെ തസ്തിക യുണ്ടാക്കിയിരിക്കുന്നു. മന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും മന്ത്രിയുടെ സഹായി എന്ന നിലയിൽ ഒരു സഹമന്ത്രിയുടെഅധികാരവും ആനുകൂല്യങ്ങളും പാർല മെന്ററി  സെക്രട്ടറിക്കുണ്ട്. മറ്റു മന്ത്രിമാരുടേതല്ലാത്ത ചില വകുപ്പുകൾ കയ്യാളാനും ഇവരെ അനുവദിക്കുന്നുണ്ട്. സിദ്ധാരാമയ്യയുടെ കാലയളവിൽ പത്തു പാർലമെൻററി സെക്രട്ടറിമാർ കർണാടകത്തിൽ ഉണ്ടായിരുന്നു. ഭരഘടനാ പദവി അല്ലെങ്കിലും ഇതു വരെ   ആരും ഇതിനെ ചോദ്യം ചെയ്തരുന്നില്ല. ഇപ്പോൾ ചില നിയമ വിദഗ്ധർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. ഭരണഘടനാപരമായി ഇങ്ങനെ ഒരു പദവി ഇല്ലാത്തതിനാൽ സഖ്യ കക്ഷിയായ കോൺഗ്രസിസ്ന്റെ ഈ നീക്കം കുമാരസ്വാമി മന്ത്രിസഭയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്‌ദ്ധർ കരുതുന്നു.    മന്ത്രിമാരുടെ  എണ്ണം  നിയമസഭയുടെ അംഗസംഖ്യയുടെ പതിനഞ്ചു ശതമാനത്തിലേറെ ആവരുത്എന്ന ഭരണഘടനയുടെ 164 ആം ആർട്ടിക്കിളിന്റെ പരിധിയിൽ ...

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

Image

മരുഭൂമിയിൽ സി പി എമ്മിന്റെ മരുപ്പച്ച

എസ്. സലിംകുമാർ  രാജസ്ഥാനിൽ സിപിഎമ്മിന് രണ്ടു സീറ്റുകൾ കിട്ടിയത് വലിയ മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും  പിടിച്ചു പറ്റിയിട്ടുണ്ട് . പക്ഷെ ഇതിൽ  അതിശയിക്കാൻ ഒന്നുമില്ല. 2008  ലെ തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിൽ  അവർക്കു മൂന്നു സീറ്റുകൾ   ലഭിച്ചിരുന്നു.  2013 ലെ  തെരെഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയിരുന്നില്ല. അതിനാൽത്തന്നെ ഇത്തവണ രണ്ടു  സീറ്റു കിട്ടിയത് വലിയ ആഘോഷമാണെന്നു തീർച്ച.  2003 വരെയുള്ള രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ  4 തവണ സി പി എമ്മിന് ഓരോ സീറ്റുകൾ ലഭിച്ചിരുന്നു.    2008 ൽ സി പി എമ്മിന് 3 സീറ്റുകൾ ഉണ്ടായിരുന്നു. അതിലേറെ സീറ്റുകൾ രാജസ്ഥാനിൽ സി പി എമ്മിന് ലഭിച്ചിട്ടില്ല.  ഒരേ സ്ഥാനാർഥി തന്നെ നാല് തുടർച്ചയായ നാല് തവണയും വിജയിച്ചു -  അമരാറാം.  അമറാമിന്റെ എം എൽ എ ക്വർട്ടേഴ്‌സ് തന്നെയായിരുന്നു അക്കാലമത്രയും സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്. കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി നിയമസഭയിൽ അമരാറാം  നടത്തിയ പോരാട്ടങ്ങൾ  ഈ ഒറ്റയാൻപട്ടാളത്തെ രാജ...

രാജസ്ഥാൻ/ മധ്യപ്രദേശ് : അയൽക്കാരുടെ വിജയസങ്കടങ്ങൾ

എസ് .സലിംകുമാർ  ഓരോ പത്ത് കൊല്ലം കൂടുമ്പോഴും അശോക് ഗെഹലോട്ട്  രാജസ്ഥാനിൽ മുഖ്യമന്ത്രിയാവുന്നു എന്നതാണ് കൗതുകരം. 1998 ലും 2008 ലും മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ട്  2018 ൽ വീണ്ടു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രാജസ്ഥാനിൽ സർക്കാർ സംവിധാനം ആകെ മാറ്റിമറിച്ചു കൊണ്ടുള്ള ഒരു ഭരണയജ്‌ഞം ആണ് ഗെഹ്‌ലോട്ട് വിഭാവന ചെയ്യുന്നത്. മുപ്പതിൽ പരം കളക്ടർമാർക്കും   പോലീസ്,  റവന്യൂ, ധനകാര്യം  തുടങ്ങിയ പ്രമുഖവകുപ്പുകളിലും കൂടാതെ മുഖ്യമന്ത്രി യുടെ ഓഫിസിലും വലിയ അഴിച്ചുപണിയാണ് നടക്കാൻ പോകുന്നത്. മന്ത്രിസ്ഥാനത്തിനു വേണ്ടിയും സ്വാഭാവികമായി  വൻ വടംവലികളും അന്തർനാടകങ്ങളും നടക്കുന്നുണ്ട്.  രാജസ്ഥാൻ കോൺഗ്രസ്സിന്റെ നിയമസഭാകക്ഷിയിൽ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷനായ സച്ചിൻ പൈലറ്റിന് ഭൂരിപക്ഷം തെളിയിയ്ക്കാൻ കഴിയുമെന്ന് ആത്മ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ നിയമസഭാകക്ഷിയുടെ പരിഗണയ്ക്കു വരുന്നതിനു മുമ്പ് തീരുമാനം രാഹുൽ ഗാന്ധി മറ്റു നേതാക്കളെ ഏൽപ്പിച്ചു.  ഗെഹ്‌ലോട്ട് എന്ന രാഷ്ട്രീയ മജീഷ്യൻ തന്നെ വിജയിച്ചു.  ഇന്ദിരാ ഗാന്ധിയുടെയു...

രാജസ്ഥാനിൽ ബി ജെ പി തകർന്നു : കോൺഗ്രസ്സിൽ പൈലറ്റ് - ഗെഹലോട്ട് തുലാഭാരം

  എസ് .സലിംകുമാർ   ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപതിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിയുടെ ഉന്നതവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ  നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി.  മധ്യപ്രദേശുകാരിയായ വസുന്ധരാ രാജേ  സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയതു  മുതൽ പാർട്ടിയിൽ ഉന്നതസ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാ ക്കളും ഇത്തവണ റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്...