രാജസ്ഥാൻ/ മധ്യപ്രദേശ് : അയൽക്കാരുടെ വിജയസങ്കടങ്ങൾ

എസ് .സലിംകുമാർ 
ഓരോ പത്ത് കൊല്ലം കൂടുമ്പോഴും അശോക് ഗെഹലോട്ട്  രാജസ്ഥാനിൽ മുഖ്യമന്ത്രിയാവുന്നു എന്നതാണ് കൗതുകരം. 1998 ലും 2008 ലും മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ട്  2018 ൽ വീണ്ടു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രാജസ്ഥാനിൽ സർക്കാർ സംവിധാനം ആകെ മാറ്റിമറിച്ചു കൊണ്ടുള്ള ഒരു ഭരണയജ്‌ഞം ആണ് ഗെഹ്‌ലോട്ട് വിഭാവന ചെയ്യുന്നത്. മുപ്പതിൽ പരം കളക്ടർമാർക്കും   പോലീസ്,  റവന്യൂ, ധനകാര്യം  തുടങ്ങിയ പ്രമുഖവകുപ്പുകളിലും കൂടാതെ മുഖ്യമന്ത്രി യുടെ ഓഫിസിലും വലിയ അഴിച്ചുപണിയാണ് നടക്കാൻ പോകുന്നത്. മന്ത്രിസ്ഥാനത്തിനു വേണ്ടിയും സ്വാഭാവികമായി  വൻ വടംവലികളും അന്തർനാടകങ്ങളും നടക്കുന്നുണ്ട്. 
രാജസ്ഥാൻ കോൺഗ്രസ്സിന്റെ നിയമസഭാകക്ഷിയിൽ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷനായ സച്ചിൻ പൈലറ്റിന് ഭൂരിപക്ഷം തെളിയിയ്ക്കാൻ കഴിയുമെന്ന് ആത്മ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ നിയമസഭാകക്ഷിയുടെ പരിഗണയ്ക്കു വരുന്നതിനു മുമ്പ് തീരുമാനം രാഹുൽ ഗാന്ധി മറ്റു നേതാക്കളെ ഏൽപ്പിച്ചു.  ഗെഹ്‌ലോട്ട് എന്ന രാഷ്ട്രീയ മജീഷ്യൻ തന്നെ വിജയിച്ചു. 

ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും  മന്ത്രിസഭയിൽ അംഗമായിരുന്ന അശോക് ഗെഹ്‌ലോട്ടിനെ രാഹുൽ ഗാന്ധിക്ക് കുട്ടിക്കാലം മുതൽ നന്നായി അറിയാം. ഗെഹ്‌ലോട്ട് അങ്കിളിന്റെ എത്രയോ മാജിക് ഐറ്റങ്ങൾ കുട്ടിക്കാലത്തു രാഹുലും പ്രിയങ്കയും കണ്ടിരിക്കുന്നു !  

ഏഷ്യയിലെ പ്രസിദ്ധ മജീഷ്യന്മാരിൽ ഒരാളും  ജോധ്പുർ  നഗരസഭയുടെ ചെയർമാനുമായിയിരുന്ന ലക്ഷ്മൺ  സിംഹ്  ഗെഹ്‌ലോട്ടിന്റെ പുത്രനായ അശോക് ഗെഹ്‌ലോട്ട് മികച്ച മജീഷ്യൻ കൂടിയയാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ മാജിക് തന്നെയാണ് ഫലം കണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ പടനായകന്മാരിൽ അഗ്രഗണ്യനായി മാറിയിരിക്കുന്ന ഗെഹ്‌ലോട്ട് മൂന്നാം തവണയാണ് രാജസ്ഥാനിൽ മുഖ്യമന്ത്രിയാവുന്നത്.' 

ഇന്ദിരയുടെയും രാജീവിന്റെയും ഈ വിശ്വസ്തനെ  പി വി നരസിംഹറാവു തന്റെ മന്ത്രിസഭയിൽ എടുത്തില്ല. പകരം അദ്ദേഹത്തെ 1994 ൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റാക്കി. റാവു പ്രസിഡന്റ് ആയ ഉടനെ കോൺഗ്രസ്സിൽ പുതിയ ഗ്രൂപ്പുകളും പിളർപ്പുകളും രൂപം കൊണ്ടു. സോണിയയും അർജുൻ സിംഹും  നാരായൺ ദത്ത്  തിവാരിയും മറ്റും ചേർന്ന്  സോണിയാ  കോൺഗ്രസ്സ് ഉണ്ടാക്കി റാവുവി നെ തറപറ്റിക്കാൻ അടവുകൾ പയറ്റുന്ന കാലത്ത് രാജസ്ഥാനിലും ഒരു വിഭാഗം സോണിയാകോൺഗ്രസ്സിൽ ചേർന്നു .പക്ഷെ റാവു വിന്റെ വിശ്വസ്തനായി നിന്ന് കൊണ്ട് രാജസ്ഥാനിലെ വിവിധ ഗ്രൂപ്പുകളെ സംയോജിപ്പിക്കുവാൻ ഗെഹ്‌ലോട്ട് അശ്രാന്ത പരിശ്രമം നടത്തി. നവൽ കിഷോർ ശർമ്മയുടെയും, ശീശ് റാം ഓലയുടെയും, പാരസ് റാം മദേർണ യുടെയും, നാഥ്   റാം മിർദ്ധയുടെയും ഒക്കെ  ഗ്രൂപ്പുകൾ പ്രബലമായിരുന്നു രാജസ്ഥാനിൽ ബിജെപിയുടെ രാജസ്ഥാൻ സിംഹം എന്നറിയപ്പെട്ടിരുന്ന ഭൈറോം സിംഹ ശെഖാവത്തിന്റെ ഭരണം ആയിരുന്നു അപ്പോൾ. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോൺഗ്രസ്സ്. പക്ഷെ  സ്വതന്ത്രർ ആയി  ആയി മത്സരിച്ചു ജയിച്ച പതിനേഴു റിബലുകൾക്കു മന്ത്രി സ്ഥാനം നൽകിക്കൊണ്ട് ഭൈറോം സിംഹ് ശെഖാവത്   ബി ജെ പി മന്ത്രിസഭ രൂപീകരിച്ചു.   ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാൻ കഴിയാതിരുന്ന അന്നത്തെ പി സീ സി പ്രെസിഡന്റ്റ് പാലസ് റാം മദേരണ യുടെമുഖ്യമന്ത്രിപദം എണ്ണം സ്വപ്നം പൊളിയുകയും പി സി സി അധ്യക്ഷസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 

റാവു കേസുകളിൽ കുടുങ്ങി കോൺഗ്രസ്സ് പ്രസിഡന്റ് പദം സീതാറാം കേസരിയെ ഏൽപ്പിച്ചിരുന്നു. സീതാറാം കേസരിക്കു വേണ്ടവണ്ണം പാർട്ടിയെ നയിക്കാൻ കഴിഞ്ഞില്ല. സീതാറാം കേസരിയെ  കോൺഗ്രസ്സ് അധ്യക്ഷൻ ആക്കുന്നതിൽ തെരെഞ്ഞെടുപ്പ് അനിവാര്യമാക്കും വിധം രാജേഷ് പൈലറ്റ് മത്സരിച്ചു. ജയ്പുരിനോട് തൊട്ടു കിടക്കുന്ന ദൗസാ മണ്ഡലത്തിൽ   നിന്നുള്ള എം പിയായിരുന്നു പൈലറ്റ്ബാ മാത്രമല്ല, ബ ൽ റാം ജാക്കർ, ബൂട്ടാ സിംഹ തുടങ്ങിയ പ്രമുഖരും രാജസ്ഥാനിൽ ആണ് മത്സരിച്ചു ജയിച്ചു കൊണ്ടിരുന്നത്. അന്ന് ഗെഹ്‌ലോട്ട് ജോധ്പുർ എം പിയായിരുന്നു.   ഒറ്റയ്ക്ക് ആ സമയത്താണ് കോൺഗ്രസ്സിൽ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുവാൻ സോണിയാ ഗാന്ധിക്കെ കഴിയൂ എന്ന ആശയമാണ് ഉരുത്തിരിയുന്നത്. അതിന്റെ മുഖ്യ സൂത്രധാരകൻ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷൻ ആയിരുന്ന ഗെഹ്‌ലോട്ട് ആയിരുന്നു. സോണിയായെ  കോൺഗ്രസ്സ് പ്രസിഡന്റ് ആക്കണമെന്ന പ്രമേയം രാജസ്ഥാൻ കോൺഗ്രസ് എ ഐസി സിക്ക് സമർപ്പിച്ചു.  തുടർന്ന് സോണിയ കോൺഗ്രസ്സ് അധ്യക്ഷയായി. മമതയും, താരിഖ് അൻവറും, മൂപ്പനാരും, ശരദ് പവാറും  ഒക്കെ കോൺഗ്രസ്സ് വിട്ടിട്ടും അശോക് ഗെഹ്‌ലോട്ട് പഴയ ഇന്ദിരാ കോൺഗ്രസ്സുകാരനായി ഉറച്ചു നിന്നു. 

ഇതിനിടെ  രാജസ്ഥാൻ ബി ജെ പി യിൽ ആർ എസ് എസ് - മൃദുഹിന്ദുവാദികളുടെ കലഹം മൂർഛിക്കുകയും ഭൈരോൺ സിംഗ് ശെഖാവത് ഉപരാഷ്ട്രപതിയാക്കപ്പെടുകയും ചെയ്തു. രാജസ്ഥാനിൽ ബി ജെ പിക്ക് സർവ്വ സമ്മതനായ നേതാക്കൾ ഇല്ലാതെ വന്നു. കോൺഗ്രസ്സ് കേന്ദ്രത്തിൽ കാട്ടിയ അതേ  നയം  രാജസ്ഥാനിൽ ബി ജെ പി കാട്ടി.  മധ്യപ്രദേശ് അതിർത്തിയിലുള്ള പഴയ മാൽവാ രാജ്യത്തിന്റെ ഭാഗവും ഗ്വാളിയാറിലെ സിന്ധ്യമാരുടെ അധികാര പരിധിയിൽ ഉണ്ടായിരുന്നതുമായ രാജസ്ഥാനിലെ      ജാലാവാറിലെ എംപിയായിരുന്ന  വസുന്ധരാ  രാജേയെ രാജസ്ഥാൻ ബി ജെ പി ഏകകണ്ഠമായി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത് .അശോക് ക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തുന്നതാണ്  മുന്നേറ്റത്തെ തടയുകയായിരുന്നു ബി ജെ പിയുടെ ലക്‌ഷ്യം. 

പക്ഷെ നഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാവുന്നതിൽ കോൺഗ്രസ്സിലെ ജാട്ട്-ബ്രാഹ്മണ-രജപുത്ര ലോബി കൽ എതിരായിരുന്നു. അവർ തങ്ങളാൽ ആവും വിധം ഗെഹ്ലോട്ടിനെ  ദ്രോഹിച്ചു.  തന്മൂലം വസുന്ധരയുടെനേതൃത്വത്തിൽ ബി ജെ പി വലിയ മുന്നേറ്റം നടത്തുകയും 2003 ലെ തെരെഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ്തൊട്ടു തുന്നം പാടുകയും വസുന്ധരയുടെ  നേതൃത്വത്തിൽ ബി ജെ പി മന്ത്രിസഭാ അധികാരമേൽക്കുകയും ചെയ്തു. 

പിന്നീട്  2008 ൽ കോൺഗ്രസ്സ് അധികാരത്തിൽ വരുന്നത് നാല് ബിഎംഎസ് പി എം എൽ എ മാരുടെകൂടി പിന്തുണയോടെയാണ്. പക്ഷെ അ വരെക്കൂടി കോൺഗ്രസ്സിൽ ചേർത്ത് കൊണ്ട് മന്ത്രിസഭയിൽ ബി എംഎസ് പിയുടെ 'ശല്യം' അവസാനിപ്പിക്കുകയാണെന്ന് ഗെഹ്‌ലോട്ട് ചെയ്തത്. പാർട്ടിക്കുള്ളിൽ ഗെഹ്‌ലോട്ടിന്റെ മുഖ്യഎതി രാളിയും പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റുമായിരുന്ന മേവാഡ് ലോബിയുടെ ശക്തനായ നേതാവ് സി പി ജോഷി ആ തെരെഞ്ഞെടുപ്പിൽ ഒരു വോട്ടിനു ബി ജെ പി സ്ഥാനാർത്ഥിയോട് തോറ്റു. 

ആദ്യത്തെ ഗെഹ്‌ലോട്ട് മന്ത്രി സഭ യെ മപേക്ഷിച്ചു ഊർജസ്വലമല്ലാതിരുന്ന രണ്ടാം ഗെഹ്‌ലോട്ട് മന്ത്രിസഭാ 2013  ലെ  തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ്സ്  ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുംകുത്തി. 
2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 25 ൽ ഒരു സീറ്റു പോലും കൊടുക്കാതെ ബി ജെ പി തൂത്തുവാരി.  ഈ കൊടും പരാജയത്തിൽ നിന്ന് കോൺഗ്രസ്സിനെ രക്ഷിക്കുവാൻ ആണ് സച്ചിൻ പൈലറ്റിനെ പ്രസിഡന്റാക്കിയത് . തന്റെ ദൗത്യം ഭംഗിയായി അദ്ദേഹം നിറവേറ്റിയെങ്കിലും കോൺഗ്രസ്സിലെ സ്വതന്ത്ര  ശബ്‍ദമായിരുന്ന തന്റെ പിതാവായ രാജേഷ് പൈലറ്റിൻറെ യും സമാന മനസ്ക്കറുടെയും എതിരാളികൾ പാർട്ടിക്കുള്ളിൽ ഇപ്പോഴും പ്രബലാരാണ് എന്ന പാഠം. തന്റെ സഹപ്രവർത്തകർ ആയ  മുതിർന്ന നേതാക്കളെക്കൊണ്ട് തെന്റെ ഭാഗം അംഗീകരിക്കുവാനും കഴിഞ്ഞതാണ് ഗെഹ്‌ലോട്ടിന്റെ രാഷ്ട്രീയ മാജിക്. 

നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഹുൽ ഗാന്ധി ആദ്യം പറഞ്ഞിട്ടും അദ്ദേഹത്തെ സ്വാധീനിക്കാൻ സച്ചിനേക്കാൾ പ്രാഗൽഭ്യം അശോക് ഗെഹ്ലോട്ടിനു ആയിരുന്നതിനാൽ പ്രശ്നം ഹൈക്കന്ഡില് എത്തിക്കുവാനും തെന്റെ പക്ഷെ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തങ്ങളുടെ നേതാവിനെ തെരെഞ്ഞെടുക്കുവാനുള്ള അവസരം നിഷേധിച്ചു കൊണ്ട് ജയ്പൂർ മുതൽ ദില്ലി വരെ നടത്തിയ രാഷ്ട്രീയ നാടകം ജനാധിപോഅത്യതിന്റെ പ്രയോഗത്തിന്റെ നേർക്ക് സാധാരണ വോട്ടര്മാര്ക്കുള്ള പ്രതീക്ഷകളെ ആസ്ഥാനത്താക്കുകയാണ്. ജനപ്രതിനിധികളെ വിഡ്ഢികളാക്കുന്ന ഇതര മോര് നാടകത്തിന്റെ ആവശ്യം വാസ്തവത്തിൽ ഉണ്ടായിരുന്നോ? ഇതിന്റെ വിപരീത ഫലങ്ങൾ രാജസ്ഥാൻ രാഷ്ട്രീയത്തി തെളിയുന്നതിനു ഏറെക്കാലം  വേണ്ട. കുറച്ചു മാസങ്ങൾക്കുള്ളിൽ പാർലമെന്റ് തെരെഞ്ഞെടുപ്പുവരുമ്പോൾ ഇതിന്റെ  

ഇക്കാലത്തിനിടയ്ക്കു രാജസ്ഥാൻ കോൺഗ്രസ്സിലെ പ്രബലായിരുന്ന നേവാൾ കിഷോർ  ശർമ്മ, ശ്രീമതി കമലം തുടങ്ങിയവും മുതിർന്ന നേതാക്കളെ വിവിധ സംസ്ഥാനങ്ങളിൽ കര്ണര്മാര് ആയി അയച്ചു രാജസ്ഥാൻ കോൺഗ്രസ്സിൽ തന്റെ നില ഭദ്രമാക്കാൻ കഴിഞ്ഞു. പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റുമാർ മാറി മാറി വന്നു.  


ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനിൽ കോൺഗ്രസ്സ് പ്രസിഡന്റ ആവുന്നത്. തന്റെ ചിട്ടയായ പ്രവർത്തനം കൊണ്ട് രാജസ്ഥാനിൽ എല്ലാ ഗ്രൂപ്പുകളെയും സമന്വയിപ്പിച്ചു കൊണ്ട് കോൺഗ്രസ്സിനെ വിജയത്തിൽ എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത്തവണ അദ്ദേഹം തെരെഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 1998 ലെ അസ്സംബ്ലി 200 ൽ 156  സീറ്റുകൾ നേടി കോൺഗ്രസ്സ് ജയിച്ചു . നിയമസഭാകക്ഷിയിൽ തോന്നൂറില്പരം എം എൽ എ മാരുടെഭൂരിപക്ഷം ഉണ്ടായിരുന്ന അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി. ജോധ്പുരിൽ തനിക്കു വോട്ടുള്ള മണ്ഡലമായ സർദാർപുരയിൽ നിന്ന് അദ്ദേഹം തെരെഞ്ഞെടുപ്പ് മജയിച്ചു. 

 പക്ഷെ രാജസ്ഥാനിൽ നിന്നുള്ള രാജേഷ് പൈലറ്റും അബ്രാർ അഹമ്മദും റാവു മന്ത്രിസഭയിൽ അംഗങ്ങൾ ആയിരുന്നു. അവർ ഇരുവരും യഥാക്രമം 2000 ലും 2004 ലും റോഡപകടങ്ങളിലും  എംപിയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവും കേന്ദ്ര മന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയും ആയിരുന്ന  മാധവറാവു സിന്ധ്യ  ഒരു വിമാന അപകടത്തിലും  കൊല്ലപ്പെടുകയായിരുന്നു. 2008 ലെ അസ്സംബ്ലി തെരെഞ്ഞെടുപ്പിനു കുറച്ചു നാൾ മുമ്പ് പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്ക പ്പെട്ട അബ്രാർ അഹമ്മഡും  ആ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ഒരു റോഡപകടത്തിൽ 
കൊല്ലപ്പെടുകയാണുണ്ടായത്. 
മാധവ റാവു സിന്ധ്യയുടെ സഹോദരിയാണ് ഇപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ വസുന്ധര രാജേ സിന്ധ്യ. സിന്ധ്യ കുടുംബത്തിലുള്ളവർ രാഷ്ട്രീയത്തിൽ പരസ്പരം എതിർക്കാറില്ല. അതിനാൽത്തന്നെ രാജസ്ഥാനിൽ വസുന്ധര മത്സരിക്കുന്ന ജാ ലാവാഡ്  മണ്ഡലത്തിൽ കോൺഗ്രസ്സിനെ വേണ്ടി പ്രചാരണം നടത്താൻ  തൊട്ടുകിടക്കുന്ന എം പിയിലെ ജാലാവാഡിൽ കോൺഗ്രസ്സ് പ്രചാരണത്തിനെത്തമ്പോൾ മാധവ റാവുസിന്ധ്യയോ ജ്യോതിരാദിത്യ സിന്ധ്യയോ എത്താറില്ലായിരുന്നു. 

രാജസ്ഥാനിൽ ഭരണം പോയെങ്കിലും കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വത്തിൽ എത്തുവാൻ തന്റെ സഹോദ പുത്രന് കഴിഞ്ഞു. എങ്ങനെയായാലും സിന്ധ്യ കുടുംബം എന്നും ഭരണത്തിൽ ഉണ്ടാവും. ബി ജെ പി യുടെ മുതിർന്ന നേതാവായിരുന്ന വിജയരാജേ സിന്ധ്യ യുടെമക്കളാണ് മാധവറാവു സിന്ധ്യയും വസുന്ധര റായ് സിന്ധ്യയും. സഹോദര പുത്രനായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ ഭരണത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുമ്പോൾ വസുന്ധര രാജേ സിന്ധ്യരാജസ്ഥാനിൽ പ്രതിപക്ഷ നേതൃത്വത്തിൽ ആയിരിക്കും. 

കോൺഗ്രസ്സ് നാലിൽ ൽ മൂന്നു ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഛത്തീസ് ഗഡ്‌  രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ മധ്യപ്രദേശിന്റെ തന്നെ ഭാഗമായിരുന്നു. അന്ന്  മധ്യപ്രദേശ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾരാ ജസ്ഥാൻ ആണ്  ഏറ്റവും വലിയ സംസ്ഥാനം.  

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം