ജന്തർ മന്തർ അഥവാ യന്ത്രവും മന്ത്രവും

എസ്. സലിംകുമാർ 



ഡൽഹിയിലെ  പ്രധാന കാഴ്ചകളിൽ ഒന്നാ
​ണു 
  ജന്തർ മന്തർ. പ്രക്ഷോഭങ്ങളുടെയും 
​ധർ
ണകളുടെയും ഒക്കെ വേദിയായാണ് എല്ലാവരും 
​ഈ പുരാവസ്തു പരിസരത്തെ ​
അറിയുന്നത്.   പക്ഷെ യഥാർത്ഥത്തിൽ ജന്തർ മന്തർ  എന്താണ്? വിഭജിക്കപ്പെട്ട വൃത്താകാരമായ ഒരു നിർമ്മിതിയാണ് ജന്തർ മന്തർ എന്ന് ചിത്രങ്ങളിലൂടെ  മനസ്സിലാക്കാം. 

ഡൽഹിയിൽ മാത്രമല്ല ജയ്‌പ്പൂരിലും വാരണാസിയിലും  മധുരയിലും ഉജ്ജയിനിയിലും ജന്തർ മന്തറുകൾ ഉണ്ട്. ഇവയെല്ലാം നിർമ്മിച്ചതും ഒരേ ആൾ തന്നെ. സവായ് രാജാ  ജയ്‌സിംഹ് . അദ്ദേഹം അക്കാലത്തെഎന്നല്ല എക്കാലത്തെയും മികച്ച ജ്യോതിശാസ്ത്ര പണ്ഡിതന്മാരിൽ ഒരാൾ ആയിരുന്നു. ലോകത്ത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായ ജയ്പൂർ അദ്ദേഹം തന്റെ പുതിയ തലസ്ഥാന നഗരിയായി ആസൂത്രണം ചെയ്തു സ്ഥാപിച്ചപ്പോൾ പ്രധാന കൊട്ടാരത്തോടനുബന്ധിച്ചു തന്നെയാണ് ജയ്‌പൂരിലെ ജന്തർ മന്തർ നിർമ്മിച്ചത്. 




ജന്തർ മന്തറിലെ ഓരോ നിർമ്മിതിയും ജ്യോതിശാസ്ത്ര പരമായ വ്യത്യസ്തമായ ഗണനകൾ രൂപപ്പെടുത്തുന്നതിന് അനുസൃതമായി നിർമ്മിച്ചിട്ടുള്ളതാണ്. ജ്യോതിശ്ശാസ്ത്രജ്ഞരെ മാത്രമല്ല, ഇതിന്റെ അദ്‌ഭുതകരമായ നിർമാണകൗശലം ലോകത്താകമാനം ഉള്ള പുരാവസ്തു ഗവേഷകരെയും ആർക്കിടെക്റ്റുകളെയും കലാകാരന്മാരെയും ആകർഷിക്കുന്നുണ്ട്. എങ്കിലും സാധാരണക്കാർക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല . മനസ്സിലാകാത്ത കാര്യങ്ങൾക്കു 'ഇതെന്തു ജന്തർമന്തർ ആണ്? ' എന്നൊരു ചൊല്ലുതന്നെ രാജസ്ഥാനിൽ ഉണ്ട്. 

ജയ്‌പൂരിലെയും പ്രധാന കാഴ്ചകളിൽ ഒന്നാണ് ജന്തർ മന്തർ. സിറ്റിപാലസിന്റെ 
​മതിലകത്തുതന്നെ 
 സ്ഥിതി ചെയ്യുന്ന ഈ ജന്തർ മന്തർ ആണ് ജയസിംഹ് ഉണ്ടാക്കിയവയിൽ ഏറ്റവും വലുതും ആദ്യത്തേതും. ഇപ്പോഴും കൃത്യമായ ജ്യോതിശാസ്ത്ര ഗണനകൾ നടത്താൻ ഇവയിലെ യന്ത്ര മന്ത്രങ്ങൾ കൊണ്ട് കഴിയുന്നു. ഇന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ ആകർഷണകേന്ദ്രമാണ് ജന്തർ മന്തറുകൾ. 

വിവിധ ജ്യോമിതീയ രൂപങ്ങളിൽ സൂക്ഷ്മമായി അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നു. സൂര്യപ്രകാശം ഈ യന്ത്രങ്ങളിൽ  പതിക്കുമ്പോൾ  നൂലുകളുടെയോ , പ്രത്യേകരൂപങ്ങളുടെയോ നിർമ്മിതിയുടെ തന്നെയോ നിഴൽ യന്ത്രങ്ങളിലെ രേഖകളിൽ പതിക്കുമ്പോഴുള്ള കണക്കനുസരിച്ചു ഗ്രഹങ്ങളുടെ സ്ഥാനവും മറ്റും നിർണയിക്കുവാൻ കഴിയും. നിഴലിനെയും വെളിച്ചത്തെയും ഉപയോഗിച്ചുള്ള ഈ അദ്‌ഭുതകരമായ ഗണനാരീതി ജയസിംഹനെ അന്നത്തെ ജ്യോതിസ്സാസ്ത്രജ്ഞരുടെ ആരാധപുരുഷനാക്കി. 

ചരിത്രത്തിൽ സവായ് ജയ്‌സിംഹൻ 
​ അഥവാ ജയ്‌സിംഹ് രണ്ടാമൻ ​
(
​1688 - ​
​1743) 
 
എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരിനൊപ്പം ഉള്ള സവായ് എന്നത് സ്ഥാനപ്പേരാണ്. സവായ് എന്നാൽ ഒന്നേകാൽ എന്നാണു അർഥം. മുഗൾ ചക്രവർത്തി ഔ
​റം
ഗസേ
​ബ് ​
 
 ആണ് ജയ്‌സിംഹനെ സവായ് എന്ന് ആദ്യം വിളിച്ചത്. ഏഴുവയസ്സുള്ള ജയ്‌സിംഹൻ ഒരിക്കൽ ഔറംഗസിബിനെ സന്ദർശിച്ചു. ജയ്‌പൂർ രാജാക്കന്മാർ അക്ബറുടെ കാലം മുതൽ തന്നെ മുഗൾ സാമ്രാജ്യത്തിലെ സാമന്തന്മാരും സൈന്യാധിപരും ആയിരുന്നു. ബാലനായ ജയസിംഹനെ കണ്ട ഔരംഗ
സേബ്  
പറഞ്ഞത് 'ഇവൻ ഒന്നല്ല ഒന്നേകാൽ (സവായ്)  ആളാണല്ലോ ' എന്നാണ്. അതില്പിന്നെ അദ്ദേഹം സവായ് ജയ് സിംഗ് എന്ന് അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിന്മുറക്കാരും സവായ് എന്ന സ്ഥാനപ്പേര് ചേർത്ത് അറിയപ്പെട്ടു. 
​(സവായ് രാം സിംഹ്, സവായ് മധോ സിംഹ് മുതലായവർ)

ജന്തർ എന്നാൽ യന്ത്രം എന്നും മ
​ന്തർ 
എന്നാൽ മന്ത്രങ്ങൾ അഥവാ കണക്കുകൾ എന്നുമാണ് അർഥം. ജന്തറുകളിൽകളിലെല്ലാം മന്തറുകൾ
​ (അളവുകൾ)​
 രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചു ജ്യോതിശ്ശാസ്ത്രപരമായ നിരീക്ഷണങ്ങൾ നടത്തുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജയസിംഹൻ ജ്യോതിശ്ശാസ്ത്രജ്ഞരെ ക്ഷണിച്ചു വരുത്തിയിരുന്നു. CE   1724   നും 1730  നും ഇടയിലാണ് അഞ്ചു നിരീക്ഷണശാലകളുടെയും നിർമ്മാണം നടന്നത്.
 
 
ജയസിംഹന്റെ കാലത്തിനും എത്രയോ മുംമ്പ് തന്നെ ​
ഇത്തരം ചില ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങൾ കേരളത്തിലെ കൊടുങ്ങലൂരിലും കൊല്ലത്തും ഉണ്ടായിട്ടിരുന്നതായി സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം.  കൊല്ലവും കൊടുങ്ങല്ലൂരും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ ആയ തുറമുഖ നഗരങ്ങൾ ആയിരുന്നു
​ 
​- വിജ്ഞാന വിതരണ കേന്ദ്രങ്ങളും. ​
കൊല്ലത്തു രൂപപ്പെട്ട പുതിയ കാലഗണനാ സമ്പ്രദായമായ കൊല്ലവർഷം കേരളീയമായ ജ്യോതിശാസ്ത്ര  പാരമ്പര്യത്തിന്റെ പ്രധാന തെളിവാണ്. 

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

രാഷ്ട്രീയം :: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടി