കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.
എസ് . സലിംകുമാർ
കർണാടകത്തിലെ പഞ്ചസാര മില്ലുകൾ കർഷകർക്ക് കരിമ്പുവിലയിനത്തിൽ കൊടുക്കുവാനുള്ളത് 450 കോടി രൂപ. മില്ലുടമകൾ ഏറെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾ. കഴിഞ്ഞ നാല് കൊല്ലത്തിനിടെ 2480 കർഷകർ കർണാടകത്തിൽ ആത്മഹത്യ ഏറെയും നടന്നത് കരിമ്പുകൃഷി കൂടുതലുള്ള അഞ്ചു ജില്ലകളിൽ.
പഞ്ചസാര മില്ലുകളിൽ നിന്ന് കരിമ്പുവിലയിനത്തിൽ ലഭിക്കുവാനുള്ള കുടിശ്ശിക ലഭിക്കുക, കർഷകർക്ക് ലാഭകരമായ കരിമ്പു വില നിർണയിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന കർഷകസമരം കോൺഗ്രസ്സ് ജനതാദൾ സഖ്യത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചു ജലവിഭവവകുപ്പു മന്ത്രി ഡി കെ ശിവകുമാർ കർഷകസമരനേതാക്കളെ സന്ദർശിച്ചു ചർച്ച നടത്തി നിരാഹാരസമരം അവസാനിപ്പിച്ചത്. മില്ലുടമകളുമാ യും കർഷകനേതാക്കളുമായും മുഖ്യമന്ത് രി നേരിട്ടും ചർച്ച നടത്തി. പതിനഞ്ചു ദിവസത്തിനകം പ്രശ്നം പരിഹരിക്കും എന്ന ഉറപ്പിലാണ് സമരം താത്കാലികമായി നിറുത്തി വച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുകയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും ചെയ്തില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
മില്ലുടമകൾ കർഷകർക്ക് കൊടുക്കു വാനുള്ള കുടിശ്ശിക എത്രയും വേഗം കൊടുക്കണമെന്ന് മുഖ്യമന്ത്രി മില്ലുടമകളോടെയോ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി കർഷകരുടെ കുടിശ്ശിക തീർക്കാത്ത പഞ്ചസാര മില്ലുകൾ അനവധി ഉണ്ട്.
കർഷകർക്ക് കൊടുക്കുവാനുള്ള തുകയുടെ തെറ്റായ കണക്കുകൾ ആണ് മില്ലുടമകൾ ജില്ലാ അധികാരികൾക്ക് നൽകിയിട്ടുള്ളത്. പക്ഷെ മില്ലുടമകളുമായി ഒരു സംഘർഷത്തിന് സർക്കാർ തയ്യാറല്ല. മില്ലുടമകൾ ഏറെയും ഭരണത്തിൽ ഉള്ളവരും അല്ലാത്തവരും ആയ ശക്തരായ രാഷ്ട്രീയ നേതാക്കൾ ആണെന്നുള്ളതാണെന്ന് പ്രധാന കാരണം. പക്ഷെ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാതിരുന്നാൽ അടുത്ത് വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പച്ച തൊടാൻ പറ്റിയെന്നു വരില്ല. മില്ലുടമകളായ നേതാക്കളെ പിണക്കിയാലും അങ്ങനെ തന്നെ. ചുരുക്കത്തിൽ കർഷകരുടെയും മില്ലുടമകളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചാൽ മാത്രമേ സർക്കാരിന് നില നിൽക്കാൻ പറ്റുകയുള്ളൂ.
കര്ണാടകയയിൽ കരിമ്പ് കൃഷി ഏറ്റവും അധികമുള്ള മാണ്ട്യ ജില്ലയയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയ ദിവസം തന്നെ ഒരു കർഷകൻ ആത്മഹത്യ ചെയ്‌തത് കർഷകരും ജനതാദൾ പ്രവർത്തകയും തമ്മിലുള്ള സംഘർഷത്തിന് കാരണമായിരുന്നു. തന്റെ മരണത്തിനുത്തരവാദി മുഖ്യമന്ത്രിയാണെന്നുകുറിപ്പ് എഴുതിക്കിവച്ചിട്ടാണ് ജയകുമാർ എന്ന കർഷകൻ ആത്മഹത്യ ചെയ്തത്. കാർഷിക ആവശ്യങ്ങൾക്ക്കും ചികിത്സയ്ക്കുമായി ബാങ്കിൽ നിന്ന് വായ്‌പ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് കാൻസർ രോഗിയായ ജയകുമാർ എന്ന കർഷകൻ ആത്മഹത്യ ചെയ്തത്.
ഈ വര്ഷം 45000 കോടി രൂപയ്ക്കുള്ള കാർഷിക കടം ഇഎഴുതിത്തള്ളുമെന്നും ദേശസാൽക്കരുത് ബാങ്കുകളിൽ നിന്നുള്ള 9455 കോടി രൂപയുടെ കടത്തിൽ നിന്ന് ഒരു മാസത്തിനകം കർഷകരെ മുക്തമാക്കുമെന്നും ഉള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രഖ്യാപനത്തെ ബി ജെ പി വൃത്തങ്ങൾ പുച്ഛിച്ചു തള്ളി. കടം വിമുക്തമാക്കുമെന്നു പറയുന്ന സർക്കാർ ഇതുവരെ കട വിമുക്തി പത്രം ബാങ്കുകൾക്ക് നല്കിയിട്ടില്ലാത്തതിനാൽ ബാങ്കുകൾ കര്ഷകര്ക്കെതിരെ അറസ്റ്റു വാറണ്ടു കൊടുപ്പിച്ചിട്ടുണ്ട്. 45000 കോടി രൂപ സർക്കാരിന്റെ പക്കൽ ഇല്ല. എംഎൽ എ മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു കോടി വീതം അനുവദിക്കേണ്ടയിടത്തു അമ്പത് ലക്ഷം വീതം മാത്രമേ അനുവദിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂ, വികലാംഗ വാർദ്ധക്യകാല-വിധവാ പെൻഷനുകൾ പോലും നൽകാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാർ പാപ്പരായി, കൂട്ടുകക്ഷി സർക്കാർ നിലനിൽക്കാൻ വേണ്ടി പാടുപെടുകയാണ്, രാഷ്ട്രീയ വിലപേശലുകൾ മാത്രമാണ് നടക്കുന്നത്, സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതായി, തുടങ്ങിയ ആരോപണങ്ങളാണ് ബി ജെ പി ഉന്നയിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷകർ മുറവിളി കൂട്ടുന്നതു വരെ സർക്കാർ അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും അടു ത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമാണ് കോൺഗ്രസ്സ് ജനതാദൾ കൂട്ടുകക്ഷി മന്ത്രി സഭ പ്രവർത്തിക്കുന്നതെന്ന്, സർക്കാർ രൂപീകരണത്തിന് ശേഷം അവരുടെ പ്രകടന പത്രികകൾ വെറും ചവറ്റുകടലാസിന്റെ വില പോലും ഇല്ലാതായിരിക്കുന്നു, കര്ഷകര്ക് കൊപ്പമല്ല ഇപ്പോൾ സർക്കാർ എന്നും പ്രമുഖ സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ മേധാ പാട്കർ കർണാടകം സർക്കാരിനെ കുറ്റപ്പെടുത്തുകയു ണ്ടായി ഉത്പാദനചിലവിന്റെ ഒന്നര ഇരട്ടി വില കാർഷിക വിഭവങ്ങൾക്ക് നൽകണമെന്നും കർഷകർക്ക് ൨൫൦൦ രൂപ പ്രതിമാസ പെൻഷൻ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പത്തു വര്ഷം മുമ്പ് ഒരു ഹെക്റ്ററിൽ നിന്ന് ശരാശരി 101 ടൺ കരിമ്പ് വിളവ് ലഭിച്ചിരുന്നത് ഇപ്പോൾ73 ടണ്ണായി കുറഞ്ഞിട്ടുണ്ട്. വരൾച്ച, വിലക്കുറവ്,വില കൃത്യമായി കിട്ടാതിരിക്കൽ , പണപ്പെരുപ്പം ഇവയൊക്കെ കർഷകരെ പ്രതികൂലമായി ബാധിച്ചു. താൽക്കാലിക പ്രതിവിധികളല്ല, ദീർഘ കാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് ഈ പ്രശ്നങ്ങൾക്ക് വേണ്ടതെന്നു കർണാടക റൈത്ത സംഘം പ്രസിഡന്റ് ചാമരാസ മാലി പാട്ടീൽ ആവശ്യപ്പെട്ടു.
മില്ലുടമകൾ കരിമ്പുവില വൈകിമാത്രമാണ് നൽകുന്നത്. പലപ്പോഴും നൽകാറില്ല. കരിമ്പിന്റെ പണം ചോദിക്കുന്ന കർഷകരോട് കരിമ്പു വാങ്ങുകയില്ലന്നു മില്ലുടമകൾ കർഷകരെ ഭീഷണിപ്പടുത്തുന്നു.
മുൻ മന്ത്രി ശമന്നൂർ ശിവശങ്കരപ്പ, എസ് ആർ പാട്ടീൽ , സിദ്ദു ന്യാമഗൗഡ, മുരുഗേഷ് നിരാനി, ഈശ്വർ ഖ ന്ദ്ര , സതീഷ് ജാർകിഹോളി , ഡി ബി ഇനാംദാർ, സംഗമെഷ് നിരാനി, ഉമേഷ് കട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾക്കു ഒന്നോ അതിലധികമോ മില്ലുകൾ ഉണ്ട്. രമേശ് ജാർകിഹോളി യുടെ ഉടമസ്ഥതിയിൽ ഉള്ള സൗഭാഗ്യ ലക്ഷ്മി ഷുഗേഴ്‌സ് എന്ന സ്ഥാപനം മാത്രമായി കർഷകർക്ക് കൊടുത്തു തീർക്കുവാൻ ഉള്ളത് 19 കോടി രൂപയാണ്. കഴിഞ്ഞ വര്ഷം നവംബർ മുതൽ കർഷകർ ഈ ആവശ്യം ഉന്നയിച്ചു പ്രക്ഷോഭത്തിൽ ആണ്.
കരിമ്പുത്പാദനം കൂടുതലുള്ള പ്രദേശങ്ങളിൽ തെ രഞ്ഞെടുപ്പുകളിൽ മില്ലുടമകൾ ജയിച്ചാൽ മാത്രമേ പലപ്പോഴും കർഷകർക്കു കൊടുക്കുവാനുള്ളപണം ഭാഗികമായിട്ടെങ്കിൽം ക്കാറുള്ളൂ. അതിനാൽത്തന്നെ മില്ലുടമകളായ ഈ നേതാക്കൾ കർഷകരെ ബ്ലാക്ക്മെയിൽ ചെയ്താണ് പലപ്പോഴും തെരെഞ്ഞെടുപ്പ് ജയിക്കുന്നത്.
2017 -18 സാന്പത്തിക വർഷത്തിൽ കർണാടകത്തിലെ 65 പഞ്ചസാരമില്ലുകളിലായി 36 .86 ലക്ഷം രൂപ വില വരുന്ന പഞ്ചസാര ഉത്പാദനം നടത്തി. പതിനഞ്ചു ലക്ഷം കരിമ്പ് കർഷകർ ഉത്പാദിപ്പിച്ച 3.47 കോടി മെട്രിക് ടൺ കരിമ്പ് മില്ലുകൾക്കു നൽകിയിട്ടുണ്ട്. 450 കോ ടിയില്പരം രൂപയാണ് കർണാടകത്തിലെ പഞ്ചസാര മില്ലുടമകൾ കർഷകർക്ക് കൊടുത്തു തീർക്കുവാനുള്ളത്. ബെൽഗാവി ജില്ലയിൽ മാത്രം 38 കോടി രൂപ മില്ലുടമകൾ കർഷകർക്ക് കൊടുക്കുവാനുണ്ട്.
2012 മുതൽ എല്ലാ വർഷവും കേന്ദ്ര ഗവൺമെന്റ് ആണ് കരിമ്പിനുള്ള ന്യായവില നിർണയിക്കുന്നത്. ആ വിലയിലും കുറച്ചു കരിമ്പ് വാങ്ങാൻ മില്ലുടമകള്ക്കു കഴിയില്ല. വിളവെടുപ്പ് - ഗതാഗത ചെലവുകൾ ഈ വിലയിൽ ഉൾപ്പെടുത്തണമെന്നു മില്ലുടമകൾ വാദിക്കുമ്പോൾ കർഷകരുടെ വാദം മറിച്ചാണ്. കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കുന്ന വിലയെ ആധാരമാക്കി താങ്ങുവില നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടായിരുന്നത് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോൾ രാഷ്ട്രീയനേതാക്കളും അല്ലാത്തവരുമായ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി നിർത്തലാക്കി. ഗവർണ്മെന്ടിനു നിയന്ത്രണം ഇല്ലാത്തതിനാൽ മില്ലുടമകളും കർഷകരും വാക്കാലുള്ള ഉറപ്പിലാണ് വില നിശ്ചയിച്ചിരുന്നത്. ആവശ്യമായ കരിമ്പ് സ്റ്റോക്ക് കിട്ടാൻ വേണ്ടി മില്ലുടമകൾ കർഷകർക്ക് ഉയർന്ന വില വാഗ്ദാനം ചെയ്യുമെങ്കിലും പിന്നീട് മില്ലുടമകൾ കാലു മാറുകയാണ് ചെയ്യുന്നത്.
പഞ്ചസാര വില കുറഞ്ഞതുകൊണ്ടു മില്ലുകൾ നഷ്ടത്തിലാണെന്നു മില്ലുടമകൾ വാദിക്കുന്നുണ്ട്. അങ്ങനെ യാണെങ്കിൽ പക്ഷെ നിരവധി പുതിയ മില്ലുകൾ ആരംഭിക്കുകയും പഴയ മില്ലുകൾ ഉത്പാദന ക്ഷമത കൂട്ടുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് കർഷകർ ചോദിക്കുന്നു.
മില്ലിൽ കരിമ്പ് എത്തിച്ചു14 ദിവസത്തിനകം പണം ഒറ്റത്തവണയായി നൽകണമെന്ന് കർണാടകം ഷുഗർകെയിൻ പർച്ചേസ് ആൻഡ് സപ്ലൈ ആക്ട് 2013 എന്ന നിയമം സംസ്ഥാനത്തു പ്രാബല്യത്തിലുണ്ട്. മില്ലുടമകൾ ഈ നിയമം അനുസരിക്കുന്നില്ല. ന്യായവില കൊടുത്തതിനു ശേഷം മില്ലുടമകളും കർഷകരും 70 : 30 എന്ന അനുപാതത്തിൽ ലാഭം പങ്കു വയ്ക്കണമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും കണക്കുകളിൽ തിരിമറി നടത്തി ലാഭം തീരെക്കുറച്ചു കാണിക്കുകയോ നഷ്ടം കാണിക്കുകയോ ചെയ്തു കർഷകരെ കബളിപ്പിക്കുകയാണ് മില്ലുടമകൾ ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കരിമ്പിന്റെ പഞ്ചസാര ഉപാദാന ക്ഷമത കുറച്ചു കാട്ടിയും, തൂക്കത്തിൽ വെട്ടിപ്പ് നടത്തിയും ഒക്കെ മില്ലുടമകൾ കർഷകരെ കബളിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ ഒക്കെ സുതാര്യത പുലർത്തുകയും വിലനിര്ണയം സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം മില്ലുടമകളും കർഷകരും ചേ ർന്നു രേഖാ മൂലം നടത്തുകയാണെങ്കിൽ വിലയുടെ കാര്യത്തിൽ കർഷകരെ കബളിപ്പിക്കുവാൻ മില്ലുടമകൾക്കു കഴിയില്ലെന്നും കർഷക നേതാക്കൾ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി കർണാടകത്തിലെ കർഷകർ കരിമ്പ് കൃഷിയിലേക്കു കൂടുതൽ ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണം അതിൽ നിന്നുള്ള ആദായക്കൂടുതൽ ആണ്. അതിനാൽ ധാന്യങ്ങളും പയറു വർഗ്ഗ ങ്ങളുമൊക്കെ കൃഷി ചെയ്യുന്നത് നിർത്തി കരിമ്പ് കൃഷി വ്യാപകമാക്കി. മറ്റു വിളകളെ അപേക്ഷിച്ചു വെള്ളം വളരെക്കൂടുതൽകരിമ്പു കൃഷിക്ക് ആവശ്യമാണ്. തുടർച്ചയായ വരൾച്ച കാരണം കരിമ്പു കർഷകർ കെടുതിയിലായി. കഴിഞ്ഞ വിളവിറക്കു കാലത്തു എല്ലാകൊല്ലങ്ങളിലും ലഭിക്കുന്ന മഴയുടെ പകുതി മാത്രമേ ലഭിച്ചുള്ളൂ. ഇതിനു പുറമെയാണ് വര്ഷങ്ങളായി മില്ലുടമകൾ കുടിശ്ശിക നല്കാതിരുന്നതിന്റെ ദുരിതങ്ങൾ. കർഷകർ കൂടുതൽ കടക്കാർ ആവുകയും സംസ്ഥാനത്ത് കരിമ്പ് കൃഷി 30% കുറയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷതതിനിടെ 2450 ൽ പരം കർഷകർ കർണാടകത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
കർണാടകയിലെ 24 ജില്ലകളിലായി 100 താലൂക്കുകൾ വരൾച്ചബാധിത പ്രദേശങ്ങളാണ് പ്രഖ്യാപിച്ചിട്ടുണ്ട്. വരൾച്ചാ ദുരിതാശ്വത്തെ ഫലപ്രദമല്ലാത്തതിനാൽ കുടിവെള്ളം, തൊഴിൽ, കാലിത്ത്തീറ്റ എന്നിവയുടെ കാര്യത്തിൽ കടുത്ത പ്രതിസന്ധി ഈ പ്രദേശങ്ങളിൽ കർഷകർ നേരിടുന്നുണ്ട്. നൂറു കണക്കിന് ഗ്രാമങ്ങളിൽ ടാങ്കറിലാണ് കുടിവെള്ളം എത്തിക്കുന്നത്.
ബൽഗാവി ജില്ലയിലെ കർഷകർ അയൽസംസ്ഥാനമായ മഹാരാഷ്ട്രയിലെ പഞ്ചസാരമില്ലുകൾക്കു കർണാടകയിൽ കിട്ടുന്നതിനേക്കാൾ ടണ്ണിന് മുന്നൂറു മുതൽ നാനൂറു രൂപ വരെ കൂടുതൽ വിലയ്ക്ക് വിൽക്കുകയും ചെയ്തു. ഇത് മൂലം കർണാടകയിലെ മില്ലുകൾക്കു ലഭിക്കേണ്ടിയിരുന്ന കരിമ്പിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായി. 2019 മെയ് 31 വരെ കർണാടകത്തിന് പുറത്തേക്കു കാലിത്ത്തീറ്റ കയറ്റി അയയ്‌ക്കുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.
കർഷകർക്ക് വേണ്ടി നില കൊള്ളുന്നുവെന്നു വാദിക്കുന്ന ജനതാ ദൾ - കോൺഗ്രസ്സ് സഖ്യത്തിന് സർക്കാരിന്റെ ഭാവിയെയും 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്ററെ ജയാപജയങ്ങളെയും നിർണയിക്കുന്നത് കരിമ്പു രാഷ്ട്രീയ മാണെന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞു. കർഷകർക്കും പഞ്ചസാരമില്ലുടമകളുടെ ലോബിക്കും ഇടയിൽ ചെകുത്താനും കടലിനും ഇടയിലെന്ന പോലെയാണ് കുമാരസ്വാമി സർക്കാരിൻറെ നില.
posted by s.salimkumar
Comments
Post a Comment