പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

 എസ്. സലിംകുമാർ 
ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. എയിഡ്സ്, നിയമപരവും അല്ലാതാത്തതുമായ മയക്കുമരുന്നുകൾ, റോഡപകടങ്ങൾ, കൊലപാതകം, ആത്ഹമഹത്യ ഇവമൂലം ഉണ്ടാകുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ  ഓരോ വർഷവും പുകയില ഉപയോഗം കൊണ്ട് ഉണ്ടാകുന്നു. 

ഇന്ത്യയിൽ 14 . 3 ശതമാനം പുരുഷന്മാരും 4 .7   ശതമാനം സ്ത്രീകളും മരിക്കുന്നതു പുകയില ഉപയോഗം കൊണ്ടാണ്. രാജ്യത്തെ  പ്രായപൂർത്തിയായ 28 . 6 ശതമാനം (26 .7 കോടി ) ആളുകളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും രാജ്യവ്യാപകമായി പുകയില നിരോധനം ഉണ്ടെങ്കിലും പ്രായപൂർത്തിയായ 39 ശതമാനം ആളുകളും  സ്വന്തം വീട്ടിൽത്തന്നെ പരോക്ഷമായ പുകവലി (സെക്കന്റ് ഹാൻഡ് സ്‌മോക്കിങ്) ക്കു വിധേയർ ആണ്. ജോലിസ്ഥലങ്ങളിൽ ഇത് 33  ശതമാനം ആണ്. 
ഇന്ത്യൻ യുവാക്കളിൽ പതിനഞ്ചു ശതമാനവും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പുകയില ഉത്പന്നങ്ങൾ ( സിഗരറ്റ്, ബീഡി, തമ്പാക്ക് മുതലായവ ) ഉപയോഗിക്കുന്നവരാണ്. പെൺകുട്ടികളും ഈ രംഗത്തു പിന്നിലല്ല. അതിനാൽ പുകവലിയുടെ പേരിലുള്ള ലിംഗഭേദം കുറഞ്ഞു വരികയാണ്. 

​ഇന്ത്യ
യിൽ കാൻസറിന്റെ പ്രത്യേകിച്ചും 
​വാ​
യിൽ ഉണ്ടാവുന്ന വുന്ന കാൻസറിന്റെ.പ്രധാന കാരണങ്ങളിൽ ഒന്ന് പുകയില ഉപയോഗമാണ് 
​- ​
ഹൃദയാഘാതം, ഉന്നത രക്തസമ്മർദ്ദം, മസ്തിഷ്കാഘാതം, ക്ഷയം മുതലായവ
​യ്ക്കും 
 പുകവലിയും മറ്റു തരത്തിലുള്ള പുകയില ഉപയോഗ
​വും കാരണമാവുന്നു. 

ഗർഭിണിക
​ളിൽ 
  ഇത് മാസംതികയാതെയുള്ള പ്രസവം, കുട്ടികളുടെ ഭാരക്കുറവ്, ചാപിള്ള മുതാലായവയ്ക്കു കാരണമാവുന്നു. പരോക്ഷമായ പുകവലി (മറ്റുള്ളവർ വലിക്കുമ്പോൾ അടുത്തുള്ളവരുടെ ഉള്ളിൽ പോകുന്ന പുക) കുട്ടികളിൽ ആസ്‌ത്‌മ, മറ്റു ശ്വാസകോശ രോഗങ്ങൾ ഇവയ്ക്കു കാരണമാവുന്നു. പുകവലിക്കാതെ തന്നെ പുകയില മറ്റു തരത്തിൽ (ചവച്ചും ചിറിക്കടിയിൽ തിരുകിയും) ഉപയോഗിക്കുന്നവർ പൊതുസ്ഥലങ്ങൾ തുപ്പി വൃത്തികേടാക്കുന്നു. ഇത് ക്ഷയം പോലെയുള്ള രോഗങ്ങൾ പകരുന്നതിനു കാരണമാവുന്നു. ക്ഷയ രോഗം മൂല പ്രതിവർഷം മൂന്നു ലക്ഷം ആളുകൾ ഇന്ത്യയിൽ മരിക്കുന്നു. 

ഏറ്റവുമധികം ജല ഉപഭോഗം ആവശ്യമുള്ള കൃഷിയാണ് പുകയിലയുടേത്. പുകയിലക്രിഷിക്കായി വൻ തോതിൽ വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് മണ്ണിനെയും ജലസ്രോതസ്സുകളെയും വിഷലിപ്തമാക്കുന്നു. 

2011 ൽ  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആഹാര പദാർത്ഥങ്ങളിൽ പുകയിലയോ നിക്കോട്ടിൻ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ചു. ഗുട്ക ഉൾപ്പെടെയുള്ള 
​(ചവയ്ക്കുന്ന)​
ചില പുകയില ഉത്പന്നങ്ങളാണ് നിരോധിച്ചത്. മധ്യപ്രദേശിലാണ് ഗുട്ക ആദ്യം നിരോധിച്ചത്. പിന്നീട് മിക്ക ഇന്ത്യൻ സംസ്ഥാനങ്ങലും ഗുട്ക ഉൾപ്പെടയുള്ള പുകവലിക്കുപയോഗിക്കുന്നതല്ലാത്ത എല്ലാ പുകയില ഉത്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് നടപ്പാക്കിയപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനധികൃതമായി വിവിധ ബ്രാൻഡുകളിൽ പുകയില ഉത്പന്നങ്ങൾ ഇപ്പോഴും എല്ലാ സംസ്ഥാനങ്ങളിലും വില്പന നടക്കുന്നുവെന്ന് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാം. സിഗരറ്റ്, ബീഡി, പ്രോസസ്സ് ചെയ്യാത്ത 
​പുകയില മുതലായവയ്ക്ക് നിരോധനം ഇല്ല. 

പുകവലിയേടെ കുഴപ്പങ്ങളെപ്പറ്റിയുള്ള അവബോധം കാരണമാകാം ഐ ടി സി പോലുള്ള സിഗരറ്റു നിർമ്മാണസ്ഥാപനങ്ങളും കേരളത്തിലെ ദിനേശ് ബീഡിക്കമ്പനി പോലുള്ള സ്ഥാപനങ്ങളും മറ്റു  ​വ്യവസായങ്ങളിലേക്കു വളരെക്കാലം മുമ്പ് തന്നെ ചുവടു മാറ്റിയിട്ടുണ്ട്


post by s.salim kumar

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.