മന്ത്രിസഭാവികസനം : കർണാടകകോൺഗ്രസ്സിൽ പടലപ്പിണക്കം. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ കുമാരസ്വാമി പങ്കെടുക്കും !
മന്ത്രിസഭാ വികസനത്തിൽ തീരുമാനം എടുക്കുവാൻ വേണ്ടി ഡിസംബർ അഞ്ചിന് കോൺഗ്രസ്സ്-ജനതാദൾ എസ സമന്വയ സമിതിയുടെ മീറ്റിംഗ് കൂടാനിരിക്കെ കോൺഗ്രസ്സിൽ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പടലപ്പിണക്കങ്ങൾ ആരംഭിച്ചു. കോൺഗ്രസ്സിലെ അസംതുഷ്ടരായ ചില മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും പ്രത്യേക യോഗം കൂടി സമ്മർദ്ദ തന്ത്രങ്ങൾ രൂപീകരിച്ചുവെന്നും അവർ മല്ലികാർജുൻ ഖാർഗെയെ ഇന്ന് (ഡിസംബർ നാലിന് കാണും എന്നാണു റിപ്പോർട്ടുകൾ. മന്ത്രിസ്ഥാനം കിട്ടാഞ്ഞതിൽ അസംതൃപ്തരും അപമാനിതരുമായ ചില നേതാക്കൾ ഒരു സ്വകാര്യ ഹോട്ടലിൽ യോഗം കൂടി സിദ്ധാരാമയ്യായ്ക്കെതിരെ കോൺഗ്രസ്സ് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതെ സമയം ബീ സീ പാട്ടീൽ മന്ത്രിസ്ഥാനത്തിൽ കുറഞ്ഞ ഒന്ന് കൊണ്ടും അടങ്ങില്ലെന്ന വാശിയിലും ആണ്.
പക്ഷെ കോൺഗ്രസ്സിനുള്ളകിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും കൂട്ടുകക്ഷി മന്ത്രിസഭയുടെ നിലനിൽപ്പിനു ഭീഷണികൾ ഇല്ലെന്നും ഏതെങ്കിലും ങ്കിലും എംഎൽഎയോ മറ്റു നേതാക്കളോ പ്രത്യേക യോഗം ചേർന്നിട്ടില്ലെന്നും കോൺഗ്രസ് സ്-ജനതാദൾ എസ് സമന്വയ സമിതിയുടെ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രസ്താവിച്ചു.
ഡിസംബർ അഞ്ചിന് ചേരുന്ന സഖ്യകക്ഷികളുടെ യോഗത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കും. തനിക്കെതിരെ പരാതികൾ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. മന്ത്രിസഭയെ മറിച്ചിടാമെന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് ബി എസ്സ് യെഡിയൂരപ്പയുടെ വ്യാമോഹം നടക്കില്ല - സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ്സ് എംഎൽമാരുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുന്നതിന് ചരിത്രത്തിൽ ആദ്യമായി മറ്റൊരു കക്ഷിയിൽ പെട്ട മുഖ്യമന്ത്രിയെ കോൺഗ്ര സ്സ് നിയമസഭാകക്ഷിയുടെ യോഗത്തിലേക്ക് ക്ഷണിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി നേതാവ് സിദ്ദരാമയ്യയും പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയും സംയുക്തമായാണ് കുമാരസ്വാമിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഡിസംബർ ൩ട്ടിനു നടക്കുന്ന യോഗത്തിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി സമ്മതിച്ചിട്ടുണ്ട്.
34 അംഗ കുമാരസ്വാമി മന്ത്രിസഭയിൽ കോൺഗ്രസ്സിനു 22 മന്ത്രിസ്ഥാനങ്ങൾ ആണുള്ളത്. ഇവയിൽ 6 സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ജനതാ ദളിലും രണ്ടു മന്ത്രിമാരുടെ ഒഴിവുണ്ട്. ഇരു പാർട്ടികളും സ്ഥാനമോഹികളുടെ പോര് ഒഴിവാക്കുന്നതിനായി തന്ത്രപൂർവ്വം ഒഴിച്ചിട്ടിരിക് കുകയായിരുന്നു ഈ സീറ്റുകൾ. ആറുമാസമായിട്ടും മന്ത്രിസഭാവികസനം വഴിമുട്ടി നിന്നത് ഐഎസ് പാർട്ടികളിലും ഉള്ള സ്ഥാനമോഹികളുടെ കലഹം കാരണം ആണ്. ഇപ്പോൾ അവയെ ചൊല്ലി വീണ്ടും രാഷ്ട്രീയ കോലാഹലങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രാദേശിക-ജാതീയ സമീകരണങ്ങൾക്കനുസൃതമായി മാത്രമല്ല, പാർട്ടിയിലെ മുതിർന്ന നേതാക്കളെ സന്തുഷ്ടരാക്കുന്ന വിധത്തിലും വേണം മന്ത്രിസ്ഥാനം പങ്കു വയ്ക്കാൻ എന്നുള്ളത് കോൺഗ്രസ്സിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലു വിളിയാണ്.
എംബി പാട്ടീൽ, എസ് ബീ പാട്ടീൽ , ശമന്നൂർ ശിവശങ്കരപ്പ, സതീഷ് ജാർക്കിഹോലി, രാമലിംഗ റെഡ്‌ഡി, റോഷൻ ബെയ്‌ഗ് തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാം തന്നെ മന്ത്രിസ്ഥാനം അവകാശപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.
post by s.salimkumar
Comments
Post a Comment