ഉത്ഘാടനം ചെയ്യുന്നവർക്ക് 'പണി' കിട്ടുന്ന കഴുതമേള യിൽ കുതിരകൾക്കെന്തു കാര്യം?

എസ്. സലിംകുമാർ 

കുതിരച്ചന്തയിൽ കഴുതകൾക്കെന്താണ് കാര്യം എന്നത് പഴയ ചൊല്ല്. ഇപ്പോൾ കഴുത്തച്ചന്തയിൽ കുതിരകൾക്കാണ് കാര്യം എന്നതാണ് സ്ഥിതി. രാജ്യത്തിൻറെ നാനാ ഭാഗത്തു നിന്നും കുതിരക്കച്ചവടക്കാർ  ഇവിടെ എത്തുന്നു .
​ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കഴുതച്ചന്തയാണ് ​
 
​ഇവിടെ നടക്കുന്നത്.  കഴുതയുടെ വരവ് കുറഞ്ഞതോടെ ​കുതിരക്കച്ചവമാണ്  നടക്കുന്നത്. 
എങ്കിലും ഇത്രയേറെ കഴുതകളെ ഒന്നിച്ചു കാണുവാൻ കിട്ടുന്ന മറ്റൊരിടം ഇല്ല
​. 
രാ
ജസ്ഥാനിൽ ആണ് കൗതുകകരമായ ഈ കഴുതമേള നടക്കുന്നത്.
​ 

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആണ് രാജസ്ഥാൻ. അതി
​​
പുരാതനകാലം മുതൽ അനവധി സംസ്കാരങ്ങളുടെ വിളനിലം. ഒരു പുൽത്തുമ്പു പോലും ഇല്ലാത്ത മരുഭൂമി മുതൽ ഇടതൂർന്ന വനങ്ങൾ വരെയുള്ള ഭൂപ്രകൃതി രാജസ്ഥാനുണ്ട്. പശുക്കളും ആടുമാടുകളും കുതിരയും ഒട്ടകവും കഴുതയും ഒക്കെ രാജസ്ഥാനി ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകങ്ങൾ ആണ്.  
കന്നുകാലിച്ചന്ത, ഒട്ടകച്ചന്ത, കുതിരച്ചന്ത, ആട്ടുചന്ത മുതലായ മൃഗവ്യാപാരമേളകൾ കൂടാതെ ലോകപ്രസിദ്ധമായ 
​ഈ 
 കഴു
​ത
ച്ചന്തയും രാജസ്ഥാനിൽ ഉണ്ട്.
​ പുഷ്ക്കരിലെയും ബിക്കാനീറിലെയും ​മറ്റു പലയിടങ്ങളിലെയും നൂറുക്കണക്കിന് പശുമേളകളും ഒട്ടകച്ചന്തകളും ലോക സൂട്ടിഷ്ടഭൂപടത്തിൽ ഇടം പിടിച്ചവയാണ്. ലൂണിയാവാസ് ഗർദ്ദഭമേളയും വിശ്വപ്രസിദ്ധമാണ്. 
​​
സംസ്ഥാനതലസ്ഥാനമായ ജയ്‌പൂരിലെ നിന്നും ഏറെ അകെലെയല്ലാത്ത തുണിത്തരങ്ങളുടെ പ്രിന്റിങ്ങിനു പേരുകേട്ട സംഗാനേറിനടുത്ത്   ലൂണിയാവാസ് ഗ്രാമത്തിലുള്ള    ഭാവ്ഗഢ് ബാന്ധ്യയിലാണ് എല്ലാ വർഷവും ലോകത്തിലെതന്നെ ഏറ്റവും വലിയ കഴുതച്ചന്തകളിലൊ
​ന്നാ
യ ലൂണിയാവാസ് കഴുതമേള നടത്തപ്പെടുന്നത്. അഞ്ചു നൂറ്റാണ്ടിലേറെയായി ഇവിടെ കഴുതച്ചന്ത നടന്നുവരുണ്ട്. 

രണ്ടു ദശകങ്ങൾക്ക് മുമ്പ് വരെ പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, നേപ്പാൾ, ബാംഗ്ലാദേശ്,ചൈന,  ബർമ്മ തുടങ്ങിയ വിദൂരദേശങ്ങളിൽനിന്നും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  കഴുതക്കൂട്ടങ്ങളുമായി കച്ചവടക്കാർ എത്തിയിരുന്നു. അതിർത്തികളിൽ ഭീകരപ്രവർത്തനം വ്യാപകമായതിനെത്തുടർന്നു   മൂലം ഇന്ത്യയ്ക്ക് പുറത്തു നിന്നനുള്ള കഴു
​ത
വ്യാപാരികൾ വരാതായി.  കഴുത
​കളു
ടെ വരവ് കുറഞ്ഞതോടെ കഴുതകളെക്കൂടാതെ കുതിര
​​
കളുടെയും കച്ചവടം ലൂണിയാവാസിലെ കഴുതമേളയിൽ പൊടിപൊടിക്കും. 

ഈ മേള ഉദ്ഘാടനം ചെയ്യാൻ സാധാരണ ഗതിയിൽ രാഷ്ട്രീയ നേതാക്കൾ തയ്യാറാവില്ല. ഈ മേള ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ 
​സ്ഥാനം പോകും 
 എന്നാണു രാജസ്ഥാനിൽ ഉള്ള വിശ്വാസം. അതിനാൽ മന്ത്രിമാരോ മറ്റു പ്രമുഖരോ മേളയുടെ ഉത്ഘാടനം 
​ഏ
ൽക്കാറില്ല . 
​ഉദ്ഘാടനത്തിനു ​
ക്ഷണിക്കാൻ ചെന്ന മേളയുടെ സംഘാടകരെ മന്ത്രിയുടെ ഓഫീസിൽ നിന്നും ആട്ടിയോടി
​ച്ച 
സംഭവം പോലും ഉണ്ടായിട്ടുണ്ട്. 

ലോകവ്യാപകമായി പ്രവർത്തിക്കുന്ന ചില മൃഗസ്നേഹിസംഘടനകൾ സൗജന്യമായ മൃഗചികിത്സകളും 
​മൃഗപരിചരണവും ​
നടത്താറുണ്ട്. എല്ലാത്തരം മൃഗങ്ങളെയും ചികി
​ത്സി
ക്കാനുള്ള സൗകര്യം മേളയോടനുബന്ധിച്ചുള്ള മൃഗാസ്പത്രികളിൽ ഉണ്ട്.
​ ​
 

കഴുതകളും കുതിരകളും ഒട്ടകവും ഒക്കെ ഇവിടെ ഇപ്പോൾ വില്പനയ്ക്കായെത്തുന്നു. മൃഗങ്ങളെ അലങ്കരിക്കുവാനുള്ള നിറപ്പകിട്ടുള്ള വിവിധതരം അലങ്കാര വസ്തുക്കളും മേളയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. 
​ 
 
മൺപാത്ര നിർമ്മാണം  കുലത്തത്തൊഴിലായ രാജസ്ഥാനിലെ  കുംഭകാര സമുദായത്തിന്റെ വിവാഹച്ചടങ്ങുകളിൽ സ്ത്രീധനമായി കഴുതയെയും കൊടുത്തിരുന്നു. ഈ സമുദായത്തിന്റെ വിവാഹാലോചനകളും ഉറപ്പിക്കലും കണക്കു തീർക്കലുകളും ക്ഷമാപണങ്ങളും ഒക്കെ കഴുതമേളയുടെ പശ്ചാത്തലത്തിൽ നടന്നിരുന്നു. 

കഴുതയോട്ടം, കഴുതകളെ അലങ്കരി
​ക്കൽ 
മുതലായ മത്സരങ്ങൾ ഇവിടെ നടത്താറുണ്ട്.
എല്ലാ വർഷവും ദസറയ്ക്കു മൂന്നു ദിവസം മുമ്പ് ആരംഭിക്കുന്ന  ‘ലൂണിയാവാസ് ഗർദ്ദഭമേള’ ദസറ  നാളിൽ സമാപിക്കും.  ​കർഷകരും വ്യാപാരികളും നാടോടികളും ഒക്കെയിവിടെ നിന്നും കഴുതകളെ വാങ്ങുന്നു.  ഭാരം ചുമക്കുന്നതിനും യാത്രയ്ക്കും നിലം ഉഴുവാനും ഒക്കെ കഴുതകളെ വ്യാപകമായി ഉപയോഗിക്കുന്നു. വിവിധ
​ ​
കഴുത
യിനങ്ങളുടെ ഇണചേർക്കലും ബീജസങ്കലനവും ഒക്കെ പരമ്പരാഗത രീതിയിലും വെറ്ററിനറി  വിദഗ്ധരുടെ സഹായത്തോടെയും കഴുതമേളയിൽ വച്ച് നടത്തുന്നു.
​ 
ഇന്ത്യയ്ക്കകത്തും പുറത്തും ഉള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മേള സന്ദർശിക്കുവാൻ എത്തും. 
സെപ്തംബർ 27 ന് ആണ് ഈവർഷത്തെ ലൂണിയാവാസ് ഗർദ്ദഭമേള ആരംഭിക്കുന്നത്. 
 

post by s.salim kumar.  
kurumpakara

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

Poem by S.Salim Kumar Kurumpakara