കർണാടകത്തിൽ വനങ്ങളിൽ നിന്ന് ബീഡിയില ശേഖരിക്കുന്നത് നിരോധിച്ചു

കർണാടകത്തിലെ വനങ്ങളിൽ നിന്ന് ബീഡിയില  ശേഖരിക്കുന്നത് സംസ്ഥാന സർക്കാർ പത്തു വർഷത്തേക്ക് നിരോധിച്ചു. ഇതോടെ കർണാടക,തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ബീഡിഉല്പാദന മേഖല വൻ പ്രതിസന്ധിയിൽ ആകും.  ഹൈദരാ ബാദ്‌-കർണാടക മേഖലയിൽ  ഏറ്റവും അധികം ബീഡിയില  ലഭ്യമാകുന്നത് ബീദർ  ജില്ലയിലെ വനങ്ങളിലാണ് .ടെണ്ടു (Diospyros melanoxylon) ഇല എന്നാണു ബീഡിയില പൊതുവെ അറിയപ്പെടുന്നത് . ഇത് ലഭിക്കുന്ന മരത്തിനു തുപ്ര എന്നാണു കർണാടകത്തിൽ പറയുന്നത്. പ്രകൃതിദത്തമായ വന വൃക്ഷങ്ങളാണ് ഇവ. ബീദർ  ജില്ലയിലാണ് തുപ്ര മരങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് . ദക്ഷിണേന്ത്യയിലെ ബീഡിക്കമ്പനികളിലേക്കു വൻ  തോതിൽ ബീഡിയില എത്തിക്കുന്നത് ബീദർ  ജില്ലയിലെ വനമേഖലയിൽ നിന്നാണ്.  

അശാസ്ത്രീയമായ ശേഖരണം കാരണം ബീഡിമരങ്ങളുടെ  എണ്ണത്തിൽ ആശങ്കാവഹമായ കുറവ്  വന്നതിനാൽ വകർണാടക വനംവകുപ്പിന്റെ  ശുപാർശപ്രകാരമാണ് നിരോധനം.ബീദർ  ജില്ലയിൽ മാത്രംഇരുപതു ലക്ഷം രൂപയ്ക്കുള്ള ബീഡിയിലെ പ്രതിവർഷം ഉല്പാദിപ്പിച്ചിരുന്നു. പക്ഷെ അശാസ്ത്രീയമായ ഇലശേഖരണം കാരണം ഇത് അഞ്ചു ലക്ഷം രൂപയായി ചുരുങ്ങി.  ബീദറിൽ 46000 ഏക്കർ വനഭൂമിയിൽ ബീഡിമരങ്ങൾ വ്യാപിച്ചിരുന്നു. കരാറുകാർ മരങ്ങളും ശാഖകളും വെട്ടിയിട്ടാണ് ഇല ശേഖരിക്കുന്നത്. അതിനാൽ പുതിയ മരങ്ങൾ വളരാത്ത സാഹചര്യത്തിൽ ക്രമേണ ഈ മരങ്ങൾ തീർത്തും ഇല്ലാതാവും . അത് ഒഴിവാക്കുവാൻ ആണ് നിരോധനം ഏർപ്പെടുത്തിയതെന്നു വനകർണാടക അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ  ഓഫ് ഫോറെസ്റ് (റിസോഴ്‌സ് മാനേജ്‌മന്റ് ) ബ്രിജേഷ് കുമാർ ദീക്ഷിത് വെളിപ്പെടുത്തി. മരങ്ങളുടെ നശീകരണം കാരണം  വിത്ത് ഉല്പാദനവും വിതരണവും ഗണ്യമായി കുറഞ്ഞു. ഇത് ഈ മരങ്ങളുടെ വംശനാശത്തിൽ കലാശിക്കുമെന്നുള്ളതിനാലാണ് ജനുവരിയിൽ  ഇല ശേഖരണത്തിന്റെ സീസൺ ആരംഭിക്കുന്നതിനു മുമ്പ് നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ ആവുമ്പോഴേക്കും ഇലശേഖരണത്തിനായി വലിയതോതിൽ മരങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കും. 
അഞ്ചു വർഷത്തേക്കാണ് വനം വകുപ്പ് ശുപാർശ നല്കിയിരുന്നതെങ്കിലും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു നിരോധനം പത്തു വര്ഷമാക്കിയുയർത്തി ഉത്തരവു പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്തത്. 

posted by s.salimkumar

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

Poem by S.Salim Kumar Kurumpakara