കർണാടക :: അധികാരമോഹികളെ പ്രീണിപ്പിക്കാൻ കോൺഗ്രസ്സ് ഭരണഘടനാലംഘനം നടത്തുന്നു

എസ് . സലിംകുമാർ 

കർണാടകത്തിൽ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ചുള്ള അധികാരമോഹികളുടെ സംതൃപ്തിക്ക് വണ്ടി പാർലമെന്ററി സെക്രട്ടറിമാരുടെ തസ്തിക യുണ്ടാക്കിയിരിക്കുന്നു. മന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും മന്ത്രിയുടെ സഹായി എന്ന നിലയിൽ ഒരു സഹമന്ത്രിയുടെഅധികാരവും ആനുകൂല്യങ്ങളും പാർല മെന്ററി  സെക്രട്ടറിക്കുണ്ട്. മറ്റു മന്ത്രിമാരുടേതല്ലാത്ത ചില വകുപ്പുകൾ കയ്യാളാനും ഇവരെ അനുവദിക്കുന്നുണ്ട്. സിദ്ധാരാമയ്യയുടെ കാലയളവിൽ പത്തു പാർലമെൻററി സെക്രട്ടറിമാർ കർണാടകത്തിൽ ഉണ്ടായിരുന്നു. ഭരഘടനാ പദവി അല്ലെങ്കിലും ഇതു വരെ   ആരും ഇതിനെ ചോദ്യം ചെയ്തരുന്നില്ല. ഇപ്പോൾ ചില നിയമ വിദഗ്ധർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. ഭരണഘടനാപരമായി ഇങ്ങനെ ഒരു പദവി ഇല്ലാത്തതിനാൽ സഖ്യ കക്ഷിയായ കോൺഗ്രസിസ്ന്റെ ഈ നീക്കം കുമാരസ്വാമി മന്ത്രിസഭയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്‌ദ്ധർ കരുതുന്നു.  

 മന്ത്രിമാരുടെ  എണ്ണം  നിയമസഭയുടെ അംഗസംഖ്യയുടെ പതിനഞ്ചു ശതമാനത്തിലേറെ ആവരുത്എന്ന ഭരണഘടനയുടെ 164 ആം ആർട്ടിക്കിളിന്റെ പരിധിയിൽ പെടാതിരിക്കാൻ വേണ്ടിയാണ്  പാർലമെന്ററി സെക്രട്ടറി എന്ന പേരി ലുള്ള നിയമനങ്ങൾ നടക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ 34 മന്ത്രിമാർക്കേ  കർണാടകഗവൺമെന്റിൽ  സ്ഥാനമുള്ളൂ. പാർലമെന്ററി സെക്രട്ടറിമാരുടെ എണ്ണം കൂടി ഉൾപ്പെടെ പതിനഞ്ചു ശതമാനം മാതമേയുള്ളു വെങ്കിയിൽ ഇത് സാധുതയുള്ളതാണ്. പക്ഷെ 34  മന്ത്രിമാരെക്കൂടാതെയാണ് ഇപ്പോൾ നടന്നിരിക്കുന്ന  ഈ നിയമനങ്ങൾ. ഭരണഘടനാ വിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ എടുക്കുവാൻ  പ്രേരിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ്സിലെ അധികാരക്കൊതിയും ഉൾപ്പോരും വർധിച്ചിരിക്കുന്നു. 
കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ  അധികാരത്തിൽ വന്നിട്ട് ആര് മാസം കഴിഞ്ഞെങ്കിലും മന്ത്രിസഭയുടെ വികസനം നടന്നത് ഇപ്പോൾ മാത്രമാണ്. കോൺഗ്രസ്സിന് അവകാശപ്പെട്ട ആറു  മന്ത്രി സ്ഥാനങ്ങൾ കൂടിയുള്ളതിലേക്കു ഒരു തീരുമാനമെടുക്കാൻ ആറു മാസത്തിലേറെ വൈകി എന്ന് മാത്രമല്ല, ആ ആറു  ഒഴിവുകളും നികത്തിയിട്ടും കോൺഗ്രസ്സിലെ അടിപിടി അവസാനിച്ചിട്ടില്ല. കർണാടകത്തിലെ പാർട്ടി ചുമതലയുള്ള കെ സി വേണു ഗോപാലുമായി മുതിർന്ന നേതാവും മുൻ  പീ സീ സീ അധ്യക്ക്ഷനും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായ  ഡോ ജി പരമേശ്വര  കടുത്ത അഭിപ്രായവ്യതാസത്തിലാണ് . വേണു ഗോപാലിന്റെ തീരുമാനങ്ങൾ സിദ്ധരാമ യ്യയ്ക്കു അനുകൂലമാണെന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. അത്തരം പക്ഷഭേദം കേന്ദ്രനേതൃത്വത്തെ നിന്ന് പാടില്ല എന്ന് അദ്ദേഹം തുറന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. പരമേശ്വരയുടെ ഏഴിൽ നിന്ന് ആഭ്യന്തരവകുപ്പ് മാറ്റിക്കൊണ്ടുള്ള തീരുമാനം ആണ് വേണുഗോപാൽ എടുത്തിട്ടുള്ളത്.    

മുതിർന്ന കൊണ്ഗ്രെസ്സ് നേതാവായ രമേശ് ജാർക്കിഹോളിയെ മന്ത്രിസഭയിൽ നിന്ന് മാറ്റി അദ്ദേഹത്തിന്റെ സഹോദരൻ സതീഷ് ജാർക്കിഹോളിയെ മന്ത്രിസഭയിൽ ഉൾപ്പെട്ട്ത്തിയിട്ടുണ്ട്.  ഇതിൽ പ്രതിക്ഷേധിച് അദ്ദേഹം കോൺഗ്രസ്സിൽ നിന്ന് രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന നിരവധി എം എൽ മാരോടൊപ്പമാവും പാർട്ടി വിടുകയെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. സഹോദരനും നിയുക്ത മന്ത്രിയുമായ സതീഷ് ജർക്കിഹോളി മുഖേന അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും രമേശ് ജർക്കിഹോളി ആർക്കും പിടികൊടുക്കുന്നില്ല. മറ്റൊരു മുതിർന്ന നേതാവായ രാമലിംഗ റെഡ്ഢിയും ഇടഞ്ഞു നിൽക്കുകയാണ്. 


മന്ത്രിവികസനത്തോടനുബന്ധിച്ചു കർണാടകകോൺഗ്രസ്സിൽ  ഉണ്ടായ പ്രശ്നങ്ങൾ ജനത ദൾ  എസുമായുള്ള കൂട്ടുകക്ഷി ബന്ധത്തെ കൂടുതൽ വഷളാക്കുന്നു വിധത്തിൽ കൂടുത രൂക്ഷമായിരിക്കുന്ന. മുഖ്യമന്ത്രിയായ കുമാര സ്വാമിയോട് ആലോചിക്കാതെ കര്ണാടകത്തിന്റെ ചുമതലയുള്ള കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസ്സ് മന്ത്രിമാരുടെ വകുപ്പുകലും ബോർഡ് ചെയര്മാന്മാരുടെ പേരുകളും   മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ രൂപത്തിൽ  പത്രക്കുറിപ്പിലൂടെ വെളിവാക്കിയത് ജനതാദളിൽ കോൺഗ്രസ്സിനോടുള്ള കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു.  കോൺഗ്രസ്സിന്റെ ഏകപക്ഷീയമായ നയങ്ങൾ പരിധിവിടുന്നുവെന്നും മുഖ്യമന്ത്രിക്ക് അത് സഹിക്കാവുന്നതിനപ്പുറമാണെന്നും കുമാരസ്വാമിയുടെ സഹോദരനും മന്ത്രിയുമായ എച് ഡി രേവന്ന പ്രസ്താവിച്ചു. 

മന്ത്രിമാരുടെ പേരുകളും വകുപ്പുകളും മുഖ്യമന്ത്രി ഗര്ഫന്നർക്കു അയയ്ക്കുന്നതിനു മുമ്പ് കോൺഗ്രസ്സ് ഇത്തരമൊരു നീക്കം നടത്തിയത് ജനതാദളിനെ സ്തഭതരാക്കിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി കൊണ്ഗ്രെസ്സ് എം എൽ എ യായ വി മുനിയപ്പയെ നിയമിക്കണമെന്നുള്ള കോൺഗ്രസ്സിന്റെ ശുപാർശയും ജനതാ ഡാൽ എസ്സിന്റെ അതൃപ്തിക്കു കാരണമായിട്ടുണ്ട്. 

 കെ സി വേണുഗോപാഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്നും തുറന്നടിച്ച  ഉപമുഖ്യമന്ത്രിയും മുൻ പി സീ സീ അധ്യക്ഷനുമായ ജി പരമേശ്വരയുടെപക്കൽ നിന്നും ആഭ്യന്തര വകുപ്പ് മാറ്റിയ  ഇരു കക്ഷികൾക്കുള്ളിലും വലിയ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട ജി പരമേശ്വര ആഭ്യന്തരമന്ത്രിയാവുന്നതിൽ കോൺഗ്രസ്സിലെ തന്നെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള എം എൽ ആ മാർക്ക്‌ അമർഷം ഉണ്ടായിരുന്നു. കൂട്ടുകക്ഷിയായ ജനാതാൽ ഡാൽ എസ്സുമായി ആലോചിക്കാതെ കോൺഗ്രസ്സ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ മുൻ പ്രധാനമന്ത്രിയും ജനത്താൽ ഡാൽ എസ് ദേശീയ അധ്യക്ഷനുമായ എച് ഡി ദേവഗൗഡ അമർഷം രേഖപ്പെടുത്തിയിരുന്നു. 

 ഇരു പാർട്ടികളും തമ്മിലുള്ള ധാരണ  അനുസരിച്ച് ബോർഡുകളിലും കോർപ്പറേഷനലുകളിലും ഉള്ള സ്ഥാനങ്ങളുടെ മൂന്നിൽ രണ്ടു കോൺഗ്രസ്സിന് ലഭിക്കും. പക്ഷെ ഏതൊക്കെ ബോർഡുകളും കോർപ്പറേഷനുകളും ആണെന്നുള്ള കാര്യം തീരുമാനിച്ചിരുന്നില്ല. ജെ ഡി എസ് മന്ത്രിമാരുടെ വകുപ്പുകൾക്ക് കീഴിൽ വരുന്ന പല കോർപ്പറേഷനുകളിലും ചെയർമാന്മാരായി   കോൺഗ്രസ്സ് ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്.   

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

Poem by S.Salim Kumar Kurumpakara