കർണാടക :: അധികാരമോഹികളെ പ്രീണിപ്പിക്കാൻ കോൺഗ്രസ്സ് ഭരണഘടനാലംഘനം നടത്തുന്നു
എസ് . സലിംകുമാർ കർണാടകത്തിൽ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ചുള്ള അധികാരമോഹികളുടെ സംതൃപ്തിക്ക് വണ്ടി പാർലമെന്ററി സെക്രട്ടറിമാരുടെ തസ്തിക യുണ്ടാക്കിയിരിക്കുന്നു. മന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും മന്ത്രിയുടെ സഹായി എന്ന നിലയിൽ ഒരു സഹമന്ത്രിയുടെഅധികാരവും ആനുകൂല്യങ്ങളും പാർല മെന്ററി സെക്രട്ടറിക്കുണ്ട്. മറ്റു മന്ത്രിമാരുടേതല്ലാത്ത ചില വകുപ്പുകൾ കയ്യാളാനും ഇവരെ അനുവദിക്കുന്നുണ്ട്. സിദ്ധാരാമയ്യയുടെ കാലയളവിൽ പത്തു പാർലമെൻററി സെക്രട്ടറിമാർ കർണാടകത്തിൽ ഉണ്ടായിരുന്നു. ഭരഘടനാ പദവി അല്ലെങ്കിലും ഇതു വരെ ആരും ഇതിനെ ചോദ്യം ചെയ്തരുന്നില്ല. ഇപ്പോൾ ചില നിയമ വിദഗ്ധർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. ഭരണഘടനാപരമായി ഇങ്ങനെ ഒരു പദവി ഇല്ലാത്തതിനാൽ സഖ്യ കക്ഷിയായ കോൺഗ്രസിസ്ന്റെ ഈ നീക്കം കുമാരസ്വാമി മന്ത്രിസഭയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്‌ദ്ധർ കരുതുന്നു. മന്ത്രിമാരുടെ എണ്ണം നിയമസഭയുടെ അംഗസംഖ്യയുടെ പതിനഞ്ചു ശതമാനത്തിലേറെ ആവരുത്എന്ന ഭരണഘടനയുടെ 164 ആം ആർട്ടിക്കിളിന്റെ പരിധിയിൽ ...